Home Election News ‘ആട്ഗ്രാമം പദ്ധതി’; 500 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ, 6,000 രൂപ പ്രതിമാസ വരുമാനം

‘ആട്ഗ്രാമം പദ്ധതി’; 500 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ, 6,000 രൂപ പ്രതിമാസ വരുമാനം

28
0

സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്വന്റി20 നടപ്പാക്കിയ ‘ആട്ഗ്രാമം’ പദ്ധതി പ്രകാരം, 500 കുടുംബങ്ങൾക്ക് 5 ആടുകളെ വീതം കൂട് സഹിതം സൗജന്യമായി വിതരണം ചെയ്തു. വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചത്. ഗുണഭോക്താക്കളായ ഓരോ കുടുംബത്തിനും 5 ആടുകളെ വീതമാണ്, പ്രത്യേകം രൂപകൽപ്പന ചെയ്ത ആധുനിക കൂടുകൾ സഹിതം നൽകിയത്. ഈ പദ്ധതിയിൽ നിന്ന് ഓരോ കുടുംബത്തിനും 6000 രൂപ വരെ പ്രതിമാസ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് മറ്റ് വരുമാന മാർഗ്ഗമില്ലാത്ത കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. കൂടാതെ, പഞ്ചായത്തിന്റെ പരിധിയിൽ ആട്ടിൻപാൽ, ആട്ടിറച്ചി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിച്ചു. ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിൽ ട്വന്റി20യുടെ ശ്രദ്ധേയമായ ഒരു കാൽവെപ്പാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here