നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിനെയും ട്വന്റി20യുടെ ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടി അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.ഡി.എയിലേയ്ക്ക് സ്വാഗതം ചെയ്തു.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികകല്ല് തീര്‍ത്ത ട്വന്റി20യുടെ പ്രവര്‍ത്തനങ്ങളെയും, ആ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിന്റെ നേതൃപാഠവത്തെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, കേരളം ഒരു മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ട്വന്റി20യിലൂടെ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടി. ട്വന്റി20യുടെയും എന്‍.ഡി.എയുടെയും വികസന സങ്കല്‍പ്പങ്ങള്‍ ഒത്തുചേരുകവഴി, കേരളത്തെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ ഒരു മൂന്നാം മുന്നണി സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നും, കേരളം എന്‍.ഡി.എ ഭരിക്കുന്ന കാലം വിദൂരമല്ലെന്നും സാബു എം. ജേക്കബ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, നിരോധിത പ്രസ്ഥാനമായ പി.എഫ്.ഐ തുടങ്ങിയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുന്ന ഇടത് വലത് രാഷ്ട്രീയ മുന്നണികളാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന ട്വന്റി20യുടെ നിലപാടിനെതിരെ ഇരവാദം ഉയര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കേരള ജനതയെ പതിറ്റാണ്ടുകളായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഇടത്-വലത് മുന്നണികളുടെ വികസന മുരടിപ്പിന്റെ നെറികെട്ട രാഷ്ട്രീയത്തിന് അറുതി വരുത്തി, സംസ്ഥാനത്ത് ജനാധിപത്യ മൂല്യങ്ങളെ പുനസ്ഥാപിക്കാനുള്ള എന്‍.ഡി.എയുടെ ശ്രമങ്ങള്‍ക്കുള്ള പിന്തുണയാണ് പുതിയ നീക്കത്തിലൂടെ ട്വന്റി20 ഉറപ്പുവരുത്തുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം പോലും ഉപേക്ഷിച്ച് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പം 25ല്‍ അധികം പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് ട്വന്റി20ക്ക് എതിരെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകവഴി ഇക്കൂട്ടര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ലാ എന്നത് വ്യക്തമായതായും, അധികാര മോഹം മാത്രമാണ് ഇവരെ നയിക്കുന്നതെന്ന് ഇതിലൂടെ തെളിഞ്ഞതായും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി. അണികളെ രാഷ്ട്രീയ അന്ധതയിലേയ്ക്ക് തള്ളിവിടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. രാഷ്ട്രത്തിന്റെ മൂല്യങ്ങളെ തിരിച്ചറിയുന്ന, രാഷ്ട്ര നിര്‍മ്മിതിക്ക് ഒപ്പം നില്‍ക്കുന്ന എന്‍.ഡി.എയ്ക്ക് ഒപ്പം അണിചേരുക എന്ന ട്വന്റി20 പാര്‍ട്ടിയുടെ ഈ തീരുമാനം, പാര്‍ട്ടിക്ക് ഉള്ളിലുള്ള ചിലരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. ദേശിയ രാഷ്ട്രീയത്തെ വീക്ഷിക്കുന്നു, സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചും നാട് നേരിടാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനും ട്വന്റി20യുടെ നിലപാടിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തിരിച്ചറിവില്ലാത്ത ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായ പ്രസ്ഥാവനകള്‍ നടത്തിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്‍.ഡി.എയ്‌ക്കൊപ്പം അണിചേരുന്നത് ട്വന്റി20യെ ദുര്‍ബലപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് തെറ്റി. പുതിയ നീക്കം പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നതിനൊപ്പം കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നാഴികകല്ലായി ട്വന്റി20യെ മാറ്റും എന്നതില്‍ സംശയമില്ല. മാത്രമല്ല, കേവലം പ്രാദേശിക തലത്തിലോ സംസ്ഥാന രാഷ്ട്രീയത്തിലോ മാത്രം ഒതുങ്ങാതെ രാജ്യം മുഴുവന്‍ അറിയപ്പെടുംവിധം ദേശിയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുകയാണ് എന്‍.ഡി.എ മുന്നണി പ്രവേശനത്തിലൂടെ ട്വന്റി20 ചെയ്തിരിക്കുന്നത്.

















