Home Top News കമ്പനിയുടെ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല താനെന്ന് സാബു എം. ജേക്കബ്

കമ്പനിയുടെ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല താനെന്ന് സാബു എം. ജേക്കബ്

42
0

കമ്പനി ഓഹരിയുടെ മൂല്യം കൂടുന്നതും കുറയുന്നതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

300 രൂപ ഉണ്ടായിരുന്ന ഓഹരി 150 രുപയിലേയ്ക്ക് താഴ്ന്നു. അതിന് പല കാരണങ്ങളുണ്ട്. ഓഹരികള്‍ കൂടിയും കുറഞ്ഞുമിരിക്കും. ഞാന്‍ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല. ഞാന്‍ ഏതെങ്കിലും ഒരു ഷെയര്‍ വിറ്റിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്. ഇപ്പോള്‍ ഏതാണ്ട് 30 വര്‍ഷമായി ഈ കമ്പനി തുടങ്ങിയിട്ട്. ഇന്നുവരെ ഒരു രൂപയുടെപോലും ഷെയര്‍ വിറ്റിട്ടില്ല. അതുകൊണ്ട് ഓഹരിയുടെ മൂല്യം കൂടിയാലും കുറഞ്ഞാലും തന്നെയത് ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here