Home Top News വ്യക്തിത്വം അടിയറവ് വയ്ക്കില്ല: ഇത് കേരളത്തിന് നന്മ കൊണ്ടുവരുന്ന സഖ്യം

വ്യക്തിത്വം അടിയറവ് വയ്ക്കില്ല: ഇത് കേരളത്തിന് നന്മ കൊണ്ടുവരുന്ന സഖ്യം

51
0

വ്യക്തിത്വം അടിയറവ് വയ്ക്കാനില്ലെന്നും ആശയങ്ങളെയും മൂല്യങ്ങളെയും ബലിയര്‍പ്പിക്കില്ലെന്നും വികസനമാണ് ട്വന്റി20യുടെ ലക്ഷ്യമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ഈ ഭൂമുഖത്തുനിന്ന് എന്നെ തൂത്ത് എറിയുമെന്ന് പറഞ്ഞു. ബന്നി ബഹന്നാന്‍ പറഞ്ഞു, ബി.ജെ.പിയുടെ മേഖല പ്രസിഡന്റ് ഞാന്‍ ഒരു കീടമാണെന്ന് പറഞ്ഞു. ഇതിനെല്ലാം ഞാന്‍ മറുപടി കൊടുത്തു. എന്റെ വ്യക്തിത്വം അടിയറവ് വച്ചുകൊണ്ട് ആരുടെ മുന്നിലും ഞാന്‍ നില്‍ക്കില്ല. അത് ബി.ജെ.പിക്കാരനായാലും കമ്മ്യൂണിസ്റ്റുകാരനായാലും ഏതൊരാളായാലും ശരി. എന്നെ അക്രമിച്ചാല്‍ അതില്‍ പതിന്മടങ്ങ് ഇരട്ടിയായിട്ട് ഞാന്‍ തിരിച്ച് ആക്രമിച്ചിട്ടുമുണ്ട്, അവരുടെ വായ അടപ്പിച്ചിട്ടുമുണ്ട്. ഇനി ആയാലും അത് ഉണ്ടാകും. അതുകൊണ്ട് ഞങ്ങളുടെ ആശയങ്ങളും മൂല്യങ്ങളും ബലികഴിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കില്ല ട്വന്റി20 മുന്നോട്ട് കാഴ്ചവയ്ക്കുക.

ഇത് കേരളത്തിന് നന്മ കൊണ്ടുവരുന്ന, കേരളത്തിന് വികസനം കൊണ്ടുവരുന്ന, കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു സഖ്യമായിരിക്കും എന്‍.ഡി.എ-ട്വന്റി20 സഖ്യമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here