Home Kizhakkambalam കിഴക്കമ്പലം ബസ്റ്റാന്റ് നവീകരണം പുനരാരംഭിച്ചു. സിപിഎം ഗുണ്ടായിസം ട്വന്റി20 യുടെ നിയമ യുദ്ധത്തിന് മുന്നില്‍ മുട്ട്...

കിഴക്കമ്പലം ബസ്റ്റാന്റ് നവീകരണം പുനരാരംഭിച്ചു. സിപിഎം ഗുണ്ടായിസം ട്വന്റി20 യുടെ നിയമ യുദ്ധത്തിന് മുന്നില്‍ മുട്ട് മടക്കി.

65
0

കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടാം ട്വന്റി20 ഭരണ സമിതി വിഭാവനം ചെയ്ത രാജ്യാന്തര നിലവാരത്തിലുള്ള പഞ്ചായത്ത് ബസ്റ്റാന്റ്, കാത്തിരിപ്പ് കേന്ദ്രം, ഷീ ജിം, സൗജന്യ ഭക്ഷണശാല തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 365 ദിവസവും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഭക്ഷണശാല ഉള്‍പ്പെടെ, ബസ് സ്റ്റാന്‍ഡ് അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ വൈരത്തിന്റെ പേരില്‍ സിപിഎം, സിഐടിയു ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയിരുന്നു. രണ്ടാം ട്വന്റി20 ഭരണസമിതി ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍, ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി ഭരണസമിതിക്ക് ഹൈക്കോടതിയെ വീണ്ടും സമീപിക്കേണ്ടി വന്നു.

തദ്ദേശ തിരഞ്ഞെടുപ്പുവരെ ട്വന്റി20 പാര്‍ട്ടിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി ജനങ്ങളില്‍ ഭയവും, ഭിന്നിപ്പും, അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വികസന വിരോധികളായ ഇടത്-വലത് മുന്നണികള്‍ വര്‍ഗ്ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് കിഴക്കമ്പത്ത് ട്വന്റി20യെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെയാണ് മൂന്നാം ട്വന്റി20 ഭരണസമിതിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് നവീകരണം പുനരാരംഭിക്കാനായതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി20യുടെ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് കൊടുത്ത എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നും, ട്വന്റി20 പാര്‍ട്ടി ഇപ്പോള്‍ രാജ്യം ഭരിക്കുന്ന എന്‍ഡിഎയുടെ സഖ്യകക്ഷി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വികസനം അടുത്ത അമ്പത് വര്‍ഷം മുന്നില്‍ കണ്ട് നിറവേറ്റുന്നതിന് നേതൃത്വം നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞു.

ട്വൻറി 20 പാർട്ടി പ്രസിഡൻറ്, ശ്രീ സാബു ജേക്കബ് മാധ്യമങ്ങളെ കാണുന്നു…തത്സമയ സംപ്രേക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here