Home Uncategorized LDF – UDF മാറി മാറി ഭരിച്ചു, കേരളത്തെ കട്ട് മുടിച്ചു : സാബു ജേക്കബ്

LDF – UDF മാറി മാറി ഭരിച്ചു, കേരളത്തെ കട്ട് മുടിച്ചു : സാബു ജേക്കബ്

70 വര്‍ഷക്കാലം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഈ കേരളത്തെ കട്ടുമുടിച്ചു, കൊള്ളയടിച്ചു. ഇവിടുത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും രക്തം ഊറ്റിക്കുടിച്ചു. ഒടുവിലവര്‍ ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ 70 വര്‍ഷംകൊണ്ട് ഇരു മുന്നണികളും നമുക്ക് നേടിത്തന്നത് എന്താണ്. സ്‌കൂളുകള്‍ മുതല്‍ കോളേജ് തലംവരെ മയക്കുമരുന്ന് സുലഭമായി അവര്‍ ലഭ്യമാക്കി. കള്ള് ഫാക്ടറികള്‍ തുടങ്ങി. ഓരോ കിലോമീറ്ററിന് ഉള്ളിലും മദ്യ ഷോപ്പുകള്‍ തുടങ്ങി. അഴിമതി നടത്തി, കടം വര്‍ധിച്ചു, വിലക്കയറ്റം കൂടി.

ഇന്ന് ഇവിടുത്തെ സാധാരണക്കാരനും പാവപ്പെട്ടവനും ഒരു നേരത്തെ ഭക്ഷണം വയറ് നിറച്ച് കഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലെത്തി. അതുകൊണ്ട്, ഈ കേരളം മാറണം. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും അറബി കടലില്‍ തൂത്തെറിയണം. അതിന് ഇന്ന് ഇന്ത്യയില്‍ ഒരേ ഒരാള്‍ക്കേ സാധിക്കു. ഇന്ത്യ ഭരിക്കുന്ന നമ്മുടെ പ്രീയപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്ക്. ആ നരേന്ദ്ര മോദിജിക്ക് ഒപ്പം ഈ കേരളത്തെ നയിക്കാന്‍ നമ്മുടെ പ്രീയങ്കരനായ നേതാവ് രാജീവ് ചന്ദ്രശേഖര്‍ജിയോടൊപ്പം ഈ എളിയവനായ ഞാനും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു തരുന്നതായും സാബു എം. ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here