Home Uncategorized തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

അന്യഭാഷാ ചിത്രങ്ങളിലടക്കം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ജനപ്രീതി ആര്‍ജിക്കുകയും, സംരംഭക, സാമൂഹിക പ്രവര്‍ത്തക എന്ന നിലകളില്‍ സജീവമായി തുടരുകയും ചെയ്യുന്ന നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ജനവിധി തേടും. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജലി നായരുടെ സ്ഥാനാര്‍ത്ഥിത്വം ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു.

തൃപ്പൂണിത്തുറയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം താന്‍ ഉണ്ടാകുമെന്ന് അഞ്ജലി പ്രതികരിച്ചു. ഓരോ വീട്ടിലെയും പ്രശ്‌നങ്ങളെ നേരിട്ട് മനസ്സിലാക്കി അവരുടെ മകളായി തന്നാല്‍ കഴിയുംവിധം പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായി കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. തനിക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നില്ല. എന്നാല്‍ ട്വന്റി20യുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചു. എല്ലാവര്‍ക്കും നല്ലത് വരണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അഞ്ജലി പറഞ്ഞു.

ബി.ജെ.പിക്കും ട്വന്റി20ക്കും ശക്തമായ വോട്ട് വിഹിതമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ എന്‍.ഡി.എ നേടിയ മിന്നുന്ന വിജയം അഞ്ജലി നായരുടെ വിജയ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു. തൃപ്പൂണിത്തുറയില്‍ ജനിച്ചു വളര്‍ന്ന അഞ്ജലി നായര്‍ മണ്ഡലത്തിലെ നിറസാന്നിദ്ധ്യമാണ്. നാടിനെ അറിയുന്ന, നാടിന്റെ വികസന സാധ്യതകളെയും പോരായ്മകളെയും അനുഭവിച്ചറിഞ്ഞ അഞ്ജലിയെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകവഴി എന്‍.ഡി.എ മുന്നണി വിജയ സാധ്യത ഊട്ടിയുറപ്പിക്കുന്നു. കിഴക്കമ്പലം മോഡല്‍ വികസനമാണ് തിരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ മുഖമുദ്ര. കേരളത്തിലെ സര്‍വ്വ മണ്ഡലങ്ങളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഈ വികസന മോഡല്‍ എന്‍.ഡി.എ പിന്തുണയോടെ യാഥാര്‍ത്ഥ്യമാകുമെന്ന ആവേശത്തിലാണ് ട്വന്റി20 പാര്‍ട്ടി പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here