Home Kunnathunad കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.

കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.

കേരള രാഷ്ട്രീയത്തിലെ കളങ്കരഹിതരായ നേതാക്കളില്‍ ഒരാളെന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീ. ബാബു ദിവാകരന്‍. പൊതുപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം, വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയത്തെ രാഷ്ട്ര സേവനത്തിനായും സമൂഹ നന്മയ്ക്കായും ഉപയോഗപ്പെടുത്തി. സ്വന്തമായി ഒരു കിടപ്പാടം ഒരുക്കുന്നതില്‍പോലും രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താതിരുന്ന അദ്ദേഹം അധികാരത്തിന്റെ പ്രൗഢി ഏതുമില്ലാതെ വാടക വീട്ടില്‍ താമസിച്ചുകൊണ്ട് ജനസേവനം തുടര്‍ന്നു.

നിസ്വാര്‍ഥനായ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ബാബു ദിവാകരന്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്റെ സ്ഥാനം അലങ്കരിക്കവെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ട്വന്റി20 പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.

മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷന്‍. കെ.പി.സി.സി സാംസ്‌കാരിക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അശരണര്‍ക്കും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കുമായി ഇനിയും ഉച്ചത്തില്‍ തന്റെ ശബ്ദം ഉയരണമെന്ന തിരിച്ചറിവില്‍ നിന്നാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചട്ടക്കൂടുകളില്‍ നിന്നും പുറത്തുകടന്ന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ട്വന്റി20യില്‍ അദ്ദേഹം ഇടം കണ്ടെത്തിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു വലത് രാഷ്ട്രീയ നേതൃത്വങ്ങളുടെ കച്ചവട രാഷ്ട്രീയത്തില്‍ നിന്നും ഒരു ജനതയെ മോചിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ശ്രീ. ബാബു ദിവാകരന് മുന്നിലുള്ളത്.

കേരളം ഒരു മാറ്റത്തിനായി കൊതിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ആ മാറ്റത്തിന് നേതൃത്വം നല്‍കുക എന്ന വലിയ ഉത്തരവാദിത്തമാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ. ബാബു ദിവാകരന്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ പോരാട്ടത്തില്‍ അദ്ദേഹത്തിന് പിന്തുണ അര്‍പ്പിക്കുക എന്നത് മണ്ഡലത്തിലെ ഓരോ വോട്ടറുടെയും കടമയാണ്. ഇനി മാറാത്തത് നമ്മള്‍ മാറ്റുകതന്നെ ചെയ്യും. ആ മാറ്റത്തിന്റെ തുടക്കം നമുക്ക് കുന്നത്തുനാടില്‍ നിന്നും ആരംഭിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here