Home Election News കൊടുങ്ങല്ലൂരില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഡോ. വര്‍ഗീസ് ജോര്‍ജ്

കൊടുങ്ങല്ലൂരില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഡോ. വര്‍ഗീസ് ജോര്‍ജ്

കൊടുങ്ങല്ലൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഡോ. വര്‍ഗീസ് ജോര്‍ജ് ജനവിധി തേടുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ട്വന്റി20യുടെ സജീവ പ്രവര്‍ത്തകനായ ഡോ. വര്‍ഗീസ് ജോര്‍ജ് ഉയര്‍ത്തിപ്പിടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.

2021ലാണ് വര്‍ഗീസ് ജോര്‍ജ് ട്വന്റി20യില്‍ അംഗമാകുന്നത്. കേരളത്തില്‍ കണ്ടുവരുന്ന പരമ്പരാഗത രാഷ്ട്രീയത്തില്‍നിന്നും അകലം പാലിച്ചുനിന്ന ട്വന്റി20, നാടിന്റെ വികസനത്തിലും ജനജീവിതം സുഗമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പാര്‍ട്ടി അംഗത്വമെടുക്കുന്നതിലേയ്ക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്. തുടര്‍ന്ന് പാര്‍ട്ടി ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യയാണ്.

രണ്ടര വര്‍ഷക്കാലത്തോളം മണ്ഡലത്തില്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ സജീവ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സജീവമായി തുടരുന്നു. നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങളിലും ദുസ്സഹമായ ജീവിത സാഹചര്യങ്ങളിലും നാടിനെ ചേര്‍ത്തുപിടിച്ച സമര പോരാട്ടങ്ങള്‍ക്ക് ട്വന്റി20യുടെ നേതൃത്വത്തില്‍ ഡോ. വര്‍ഗീസ് ജോര്‍ജ് നേതൃത്വം നല്‍കിയിരുന്നു.

ഇടത് വലത് കുറുവാ സംഘത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും കൊടുങ്ങല്ലൂരില്‍ സംഭവിക്കുകയെന്നാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണപ്രതിപക്ഷങ്ങളില്‍ തുടരുന്ന യു.ഡി.എഫും, എല്‍.ഡി.എഫും അഴിമതിയുടെ കാര്യത്തില്‍ നാടകം കളിക്കുകയാണ്. ജനങ്ങള്‍ ഒരു മാറ്റം കൊതിക്കുന്നുണ്ട്. ആ മാറ്റം ട്വന്റി20-എന്‍.ഡി.എ സഖ്യത്തിലൂടെ കൊടുങ്ങല്ലൂരില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here