Home Election News എന്‍.ഡി.എ മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എന്‍.ഡി.എ മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ ശ്രീ. വി.എന്‍ വിജയനും സ്ഥാനാര്‍ത്ഥി ബാബു ദിവാകരനും സംയുക്തമായി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബി.ജെ.പി കുന്നത്തുനാട് മണ്ഡലം ഇന്‍ചാര്‍ജ് അരുണ്‍ പി മോഹന്‍, ട്വന്റി20 മണ്ഡലം പ്രസിഡന്റ് ദീപക് രാജന്‍, മഴുവന്നൂര്‍ പഞ്ചായത്ത് മെമ്പറും ട്വന്റി20 നേതാവുമായ മെറിന്‍ പൗലോസ് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here