നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലം നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം ട്വന്റി20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലം മാളേയ്ക്കമോളം വാര്‍ഡ്തല കുടുംബ സംഗമം സംഘടിപ്പിച്ചു.

ട്വന്റി20 പാര്‍ട്ടി നേതാവ് ബോബി ജേക്കബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ കുന്നത്തുനാട് കേന്ദ്രീകരിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും വിലയിരുത്തലുകളും കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്, എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്, ട്വന്റി20 പാര്‍ട്ടി നേതാക്കളായ ബോബി ജേക്കബ്, അഭിലാഷ് കെ.എസ്, ദീപക് രാജന്, ഷിന്റോ, മനോജ് മനക്കേക്കര, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ കുടുംബ സംഗമത്തില്‍ സംസാരിച്ചു. നിരവധി പാര്‍ട്ടി അംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.















