അമ്പലമുകൾ കരിമുകൾ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. അമ്പലമുകളിൽ ആരംഭിച്ച സന്ദർശന പരിപാടി കരിമുകൾ മേഖലയിലൂടെ കടന്ന് കണിനാട് വഴി വടവുകോട് എത്തി അവസാനിച്ചു.

വോട്ടർമാരുമായി ആശയവിനിമയം നടത്തിയ സ്ഥാനാർഥി, വ്യാപാരികളുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. സന്ദർശന വേളയിൽ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കി.

അമ്പലമേട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച സ്ഥാനാർഥി ഉദ്യോഗസ്ഥരോട് വോട്ട് അഭ്യർത്ഥിച്ചു. തുടന്ന് ഉത്സവം നടക്കുന്ന വലമ്പൂർ ശ്രീ മഹാദേവ ക്ഷേത്രം, നെല്ലാട് ശ്രീ മഹാദേവ ക്ഷേത്രം എന്നവിടങ്ങളിൽ ദർശനം നടത്തി ഭക്തരോട് വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.

എൻഡിഎ പുത്തൻകുരിശ് കൺവീനർ എം ആർ രാജീവ്, ബിജെപി കോലഞ്ചേരി മണ്ഡലം സെക്രട്ടറി സെൽവരാജ്, ട്വന്റി 20 നിയോജകമണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ മത്തായി പി വൈ, പീറ്റർ കെ ജോസഫ് , ട്വന്റി 20 വാർഡ് മെമ്പർമാരായ ദിവ്യ കെ എം, സിജി ബൈജു ക്ഷേത്ര ഭാരവാഹികൾ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.













