നെല്ലാട് പ്രവർത്തിക്കുന്ന ആയുർവേദ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ ഹരിത ഫൗണ്ടേഷൻ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ. തൊഴിലാളികളുടെ ആവശ്യങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ രാജി, ജി അനിലൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.














