ഐക്കരനാട് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്. പെരുവുംമൊഴിയില് ആരംഭിച്ച പര്യടനം നമ്പ്യാരുപടി, മാങ്ങാട്ടൂര്‍, ഏഴിപ്രം, ചാക്കപ്പന് കവല, മനയത്തുപീടിക, ആശ്രമം കവല, വെള്ളപ്പാറ കുരിശ്, പാറേപ്പീടിക ജംഗ്ഷന്, തൊണ്ടി പീടിക എന്നിവിടങ്ങളിലൂടെ കടന്ന് കടയിരുപ്പ് ജംഗ്ഷനില്‍ അവസാനിച്ചു. പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.

ട്വന്റി 20 പാര്‍ട്ടി ചെയര്മാന് ബോബി ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വര്‍ഗീസ്, പഞ്ചായത്ത് മെമ്പര്‍മാരായ കുര്യാക്കോസ് ടി.വി , അനിത സി.കെ, രഞ്ജിത കെ.വി, അനു എല്‍ദോസ്, ജിജോ വര്‍ഗീസ്, ഏലിയാസ് മാത്യു, അമിത, അഖില രാജേഷ്, ആശ കുട്ടപ്പന്, രമ്യ തങ്കപ്പന്, ജിജി എല്‍ദോസ്, എല്‍സി മത്തായി, ഡീന തോമസ്, സന്ധ്യ പോള്‍, എബി മാത്യു ബ്ലോക്ക് മെമ്പര്‍മാരായ ജിന്‍സി ജിനു, ഐപ്പ് പി.റ്റി, ബിജെപി ഐക്കരനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് രൂപേഷ്, കോലഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി സെല്‍വരാജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിബീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജു കിങ്ങിണിമറ്റം എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.















