Home Election News കുടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് പാര്‍ട്ടി ശക്തമായതിനാല്‍

കുടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് പാര്‍ട്ടി ശക്തമായതിനാല്‍

കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ഭാരം കൂട്ടിയിട്ടില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ട്വന്റി20 നേരിട്ടത് നിഷ്പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുന്നത്തുനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് ട്വന്റി20ക്ക് സംഘടനാ സംവിധാനം ഉണ്ടായിരുന്നത്. ആ മൂന്ന് പഞ്ചായത്തുകളിലെ സംഘടനാ സംവിധാനം ഉപയോഗിച്ച് എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി20 അന്ന് ഒറ്റയ്ക്ക് മത്സരിച്ചത്. 2026ല്‍ മത്സരിക്കുമ്പോള്‍ 19 സീറ്റുകളില്‍ എന്‍.ഡി.എ എന്ന മഹാ സഖ്യത്തിന്റെ പിന്തുണയോടെയാണ് ട്വന്റി20 മത്സരിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് 2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നിഷ്പ്രയാസമാണ് ട്വന്റി20 നേരിട്ടത് എന്ന് മനസ്സിലാകും. പാര്‍ട്ടി എത്ര സീറ്റുകളില്‍ വേണമെങ്കിലും മത്സരിക്കാവുന്ന കരുത്തിലേയ്ക്ക് ഈ തിരഞ്ഞെടുപ്പിലൂടെ മാറി എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം:

LEAVE A REPLY

Please enter your comment!
Please enter your name here