ഭരണം ഇല്ലെങ്കില്‍ പോലും കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള കേന്ദ്ര പദ്ധതികള്‍ കേരളത്തിന് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് അടക്കം കേന്ദ്രത്തില്‍ നിന്നുള്ള ഏത് പുതിയ പദ്ധതികള്‍ കൊണ്ടുവരണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൂടി സഹകരിച്ചാല്‍ മാത്രമേ സാധിക്കൂ. എയിംസ് കൊണ്ടുവരുമെന്ന് എന്‍.ഡി.എ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം ഉള്ളതുകൊണ്ടുതന്നെയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ കഴിയില്ല. എയിംസ് ഏത് ജില്ലയില്‍ സ്ഥാപിക്കണം, അതിന് ആവശ്യമായ സ്ഥലം കണ്ടെത്തണം, മറ്റ് നിയമ നിര്‍മാണങ്ങള്‍ നടത്തണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഭരണത്തില്‍ ഇല്ലെങ്കില്‍ കൂടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് തടസ്സം നില്‍ക്കുകയോ, വേണ്ടെന്ന നിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാവില്ല.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:













