തിരുവാണിയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സൗജന്യ ആംബുലന്‍സും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി ട്വന്റി20. തിരുവാണിയൂര്‍ നീരമുകള്‍ സെന്റ്. പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനസാഗരത്തെ സാക്ഷിയാക്കി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ട്വന്റി20 ജനപ്രതിനിധികള്‍ക്ക് ആംബുലന്‍സ് കൈമാറി.
തത്സമയ ദൃശ്യങ്ങള്‍ കാണാം
പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലായിരിക്കും ആബുലന്‍സ് സേവനം പ്രവര്‍ത്തിക്കുക. ആംബുലന്‍സിനായി നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടുന്ന ഏതൊരാള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാക്കും. ഇതില്‍ ആരും രാഷ്ട്രീയം നോക്കേണ്ടതില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇവിടെ രാഷ്ട്രീയത്തിനല്ല, മറിച്ച് മനുഷ്യന്റെ ജീവന് മാത്രമാണ് പ്രസക്തിയെന്നും സാബു ജേക്കബ് പറഞ്ഞു.
പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി20യുടെ സൗജന്യ ആബുലന്‍സ് സേവനം വിജയകരമായി മുന്നോട്ടുപോകുന്നു. രാഷ്ട്രീയ ഭേതമന്യേ പഞ്ചായത്തിലെ ജനങ്ങള്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ മാതൃകയില്‍ ഏതൊരാള്‍ക്കും തിരുവാണിയൂരില്‍ ആംബുലന്‍സ് സേവനം ലഭിക്കും. എന്നാല്‍, ഈ സൗജന്യ സേവനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും സാബു ജേക്കബ് ഓര്‍മിപ്പിച്ചു.













