
കിഴക്കമ്പലം : ട്വന്റി 20 ഞാറള്ളൂര്‍ വാര്‍ഡ് സമ്മേളനവും പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ട്വന്റി20 സംസ്ഥാന ചെയര്‍മാന്‍ ബോബി എം ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളിപോള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.

ഫോട്ടോ ക്യാപ്ഷന്‍ : ഞാറള്ളൂര്‍ വാര്‍ഡിലെ വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം ട്വന്റി20 സംസ്ഥാന ചെയര്‍മാന്‍ ബോബി എം ജേക്കബും മറ്റ് പാര്‍ട്ടി നേതാക്കളും
വാര്‍ഡ് പ്രസിഡന്റ് ബിനു വര്‍ഗ്ഗീസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ജോണ്‍, ഭാരവാഹികളായ കുര്യന്‍ ജേക്കബ്, കെ.എ. ബിനു, ശ്രീപ്രിയ രജിത് എന്നിവര്‍ സംസാരിച്ചു.














