Home Top News ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലെത്തി സാധനംവാങ്ങി മടങ്ങാന്‍ സൗജന്യ ബസ് സേവനം ഒരുക്കി ട്വന്റി20

ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലെത്തി സാധനംവാങ്ങി മടങ്ങാന്‍ സൗജന്യ ബസ് സേവനം ഒരുക്കി ട്വന്റി20

രാജ്യത്തിന് തന്നെ മാതൃകയായി ട്വന്റി20 പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭ്യക്ഷ സുരക്ഷാ മാര്‍ക്കറ്റിലെത്താന്‍ ഇനി സൗജന്യ ബസ് സര്‍വ്വീസും. വമ്പിച്ച വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലെത്തി മടങ്ങാനാണ് ഉപഭോക്താക്കള്‍ക്കായി ട്വന്റി20 സൗജന്യ ബസ് സേവനം ഒരുക്കിയിരിക്കുന്നത്. മഴുവന്നൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം ജേക്കബ് ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.

കിഴക്കമ്പലം, മഴുവന്നൂര്‍, കുന്നത്തുനാട്, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂര്‍, പുത്തന്‍കുരിശ് എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ക്കറ്റിലെത്തി സാധനം വാങ്ങി തിരികെ വീട്ടിലെത്തുന്ന രീതിയിലാണ് ബസിന്റെ സേവനം ഒരുക്കിയിരിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസം ബസിന്റെ സേവനം ലഭ്യമാണ്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ആയിരിക്കും ബസ് സര്‍വ്വീസ് നടത്തുക.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭ്യക്ഷ സുരക്ഷാ മാര്‍ക്കറ്റിന്റെ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ഓരോ കാര്‍ഡ് ഉടമയ്ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുകയാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് ബോബി എം ജേക്കബ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here