തെലുങ്കാന സര്‍ക്കാരിനെ കിറ്റക്‌സ് വഞ്ചിച്ചുവെന്ന റിപ്പോര്‍ട്ടര്‍ ടി.വിയുടെ മറ്റൊരു വ്യാജ ആരോപണംകൂടി തെളിവുകള്‍ നിരത്തി പൊളിക്കുകയാണ് സാബു ജേക്കബ്. കിറ്റക്‌സ് തെലുങ്കാനയില്‍ പോയി തെലുങ്കാന സര്‍ക്കാരിന്റെ സ്ഥലം 90 വര്‍ഷത്തിന് പാട്ടത്തിനെടുത്ത് ആ സ്ഥലത്തിന്റെ വില 3000 കോടിയായി ഉയര്‍ത്തിക്കാട്ടി ഈടുവെച്ച് ബാങ്കുകളില്‍നിന്ന് 2000 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തി എന്നതാണ് റിപ്പോര്‍ട്ടര്‍ ടി.വി ഉന്നയിച്ച മറ്റൊരു വ്യാജ ആരോപണം. എന്നാല്‍ കിറ്റക്‌സ് സര്‍ക്കാരിന്റെ ഒരു സ്ഥലംപോലും ബാങ്കിന് ഈടായി കൊടുത്തിട്ടില്ലാ എന്ന് മാത്രമല്ല, ഒരു ഏക്കറിന് 20 ലക്ഷം രൂപവെച്ച് 38 കോടി രൂപ സര്‍ക്കാരിന് നല്‍കി സ്ഥലം സ്വന്തമായി വാങ്ങുകയാണ് ചെയ്തത്. ഇത്തരത്തില്‍ വാങ്ങിയ 187.2 ഏക്കര്‍ സ്ഥലത്തിന്റെ വില 38 കോടി രൂപയാണ് എന്ന് രേഖകള്‍ നിരത്തി സാബു ജേക്കബ് വ്യക്തമാക്കുന്നു.
പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും കിറ്റക്‌സിന് കൈമാറിയതായും, ഈ സ്ഥലം ഈടായി നല്‍കി ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ അനുമതി നല്‍കുന്നതായും സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്. ഈ സ്ഥലം ബാങ്കില്‍ ഈടായി നല്‍കുമ്പോള്‍ 38 കോടി രൂപയുടെ മൂല്യം മാത്രമേ കാണിച്ചിട്ടുള്ളു. ഇത് ബാങ്ക് രേഖകളിലും വ്യക്തമാണ്. ഇങ്ങനെയിരിക്കെയാണ് 3000 കോടി എന്ന വ്യാജ ആരോപണവും, 2000 കോടി കടമെടുത്തു എന്നതും റിപ്പോര്‍ട്ടര്‍ ഉന്നയിച്ചിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കിറ്റക്‌സ് ബാങ്കുകളില്‍ നിന്നും ലോണ്‍ ആയി എടുത്തിരിക്കുന്നത് 1040 കോടി രൂപയാണ്. ഒമ്പത് വര്‍ഷംകൊണ്ട് അടച്ച് തീര്‍ക്കണം എന്നതാണ് ലോണിന്റെ വ്യവസ്ഥ. ഇതില്‍ ആദ്യ നാല് അടവുകള്‍ കിറ്റക്‌സ് അടച്ചുകഴിഞ്ഞു. ആറ് ബാങ്കുകളില്‍ നിന്നായിട്ടാണ് ഈ ലോണ്‍ എടുത്തിട്ടുള്ളത്. ലോണ്‍ സംബന്ധമായ ഉപാധികള്‍ വിശദീകരണങ്ങള്‍ എന്നിവയ്ക്ക് പുറമെ, ഉയര്‍ന്നുവന്ന ആരോപണങ്ങളെ തള്ളിക്കൊണ്ടും വിവിധ ബാങ്കുകള്‍ ഈ വിഷയത്തില്‍ വിശദീകരണങ്ങളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ലോണുമായി ബന്ധപ്പെട്ടും, തെലുങ്കാന സര്‍ക്കാരിന്‍െ വഞ്ചിച്ചുമെന്നുമുള്ള റിപ്പോര്‍ട്ടര്‍ ടി.വിയുടെ വ്യാജ ആരോപണം ഇവിടെ പൊളിഞ്ഞുവീണിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.















