Home Video News ട്വന്റി 20 യുടെ വികസനങ്ങൾ കണ്ട് വിറളി പൂണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾ

ട്വന്റി 20 യുടെ വികസനങ്ങൾ കണ്ട് വിറളി പൂണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾ

752
0

കാലഹരണപ്പെട്ട ലക്ഷംവീട് കോളനിയില്‍ നിന്നും ‘ഗോഡ്‌സ് വില്ല’ എന്ന ദൈവിക ഭവനത്തിലേയ്ക്കുള്ള മാറ്റം ട്വന്റി20യിലൂടെ അനുഭവിച്ചറിഞ്ഞ ഒരു മുന്‍ ലക്ഷംവീട് കോളനി നിവാസിയുടെ അനുഭവക്കുറിപ്പ്.

കോളനിയിലെ വീടുകള്‍ വര്‍ഷങ്ങളോളം പരിപാലനമില്ലാതെ ഇടിഞ്ഞു വീഴുമെന്നുള്ള അവസ്ഥയില്‍ ആയിരുന്നു. ഒരൊറ്റ വീടിന്റെ ഇരുവശങ്ങളിലും രണ്ട് കുടുംബങ്ങള്‍ വീതം താമസിക്കേണ്ടി വന്നിരുന്നു. വീട് നിലം പൊത്താറായിട്ടും പഞ്ചായത്തില്‍ നിന്ന് യാതൊരു മൈന്റെനന്‍സ് സഹായവും ലഭിച്ചിരുന്നില്ലെന്നും ലക്ഷം വീട് കോളനിയിലെ നിവാസി പറയുന്നു.

ഇലക്ഷന് മുന്‍പ് ട്വന്റി20 യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാബു സര്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരില്‍ കണ്ടു. വീടുകളില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ നീല ഷീറ്റ് വിതരണം ചെയ്തതിലൂടെ താമസക്കാര്‍ക്ക് വലിയ ആശ്വാസമായി. അതിനുപുറമേ, ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കിയത്, ഒട്ടേറെ കുടുംബങ്ങള്‍ക്ക് സമ്പാദ്യം ആരംഭിക്കാന്‍ സഹായിച്ചു. ‘വരുമാനത്തില്‍ നിന്ന് ചിലവ് നിയന്ത്രിച്ച് പണം മാറ്റിവെക്കാന്‍ കഴിഞ്ഞു,’ എന്ന് ലക്ഷം വീട് കോളനിയിലെ നിവാസി പറയുന്നു. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കും ട്വന്റി20 സഹായം നല്‍കി പഠനം തുടരാന്‍ അവസരം ഒരുക്കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കിഴക്കമ്പലത്ത് എന്ത് നല്ല കാര്യങ്ങള്‍ ട്വന്റി20 ചെയ്താലും അതിനു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തടസ്സം നില്‍കും. യേശു ക്രിസ്തുവെ കുരിശില്‍ തറച്ചപോലെ നന്മ ചെയ്യുന്നവരെ ഒതുക്കുക എന്നുള്ള പ്രവണതയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്.

ട്വന്റി20 യുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനവും, യുവാക്കളുടെ വിദ്യാഭ്യാസ സഹായവും ലക്ഷ്യമിടുന്നതാണ്. ‘മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പലവിധ തടസ്സങ്ങള്‍ സൃഷ്ടിച്ചാലും, ട്വന്റി20 വന്നാല്‍ കേരളം മുഴുവന്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടും,‘ എന്നാണ് കോളനി നിവാസിയുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here