ജീവന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. കനത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ കിഴക്കമ്പലത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നത് വര്‍ഷങ്ങളാണ്. വേനല്‍കാലത്ത് കിണറുകള്‍ വറ്റുന്നതും പൈപ്പ് കണക്ഷനുകളില്‍ കുടിവെള്ളമെത്താത്തതും ജനജീവിതം ദുസ്സഹമാക്കി. ഇടത്-വലത് പക്ഷങ്ങള്‍ മാറിമാറി ഭരിച്ചിട്ടും പരിഹാരം കാണാതിരുന്ന, പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ ട്വന്റി20 അറുതിവരുത്തി. കിഴക്കമ്പലത്തെ അര്‍ഹരായ...
ഒരുകാലത്ത് കിഴക്കമ്പലത്തെ ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്ന പൊതുകിണറുകള്‍ ഇന്ന് വീണ്ടും സജീവമായിരിക്കുന്നു. മാലിന്യങ്ങളടിഞ്ഞ് ഉപയോഗശൂന്യമായിത്തീര്‍ന്നിരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ പൊതുകിണറുകള്‍ക്ക് ഏറ്റെടുത്ത് സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ട്വന്റി20 അവയ്ക്ക് പുതുജീവന്‍ നല്‍കിയത്. ചെളിയും പായലും നിറഞ്ഞിരുന്ന കിണറുകള്‍ പൂര്‍ണമായി വൃത്തിയാക്കി, ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ശാസ്ത്രീയമായ ജലപരിശോധനകളും നടത്തി. വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയശേഷം ഈ കിണറുകള്‍...
ഒരുകാലത്ത് നമ്മുടെ നാടിന്റെ ജീവനാഡിയും മഴവെള്ള സംഭരണികളുമായിരുന്ന കുളങ്ങൾ, മഴക്കാലത്ത് ശേഖരിക്കുന്ന ജലം വേനൽക്കാലത്ത് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഒരുപോലെ ഉപകരിക്കേണ്ടതായിരുന്നു. എന്നാൽ, ദീർഘവീക്ഷണമില്ലാത്ത മുൻ ഭരണകൂടങ്ങളുടെ അനാസ്ഥ കാരണം ഒട്ടനവധി കുളങ്ങൾ മൂടപ്പെട്ടും നശിച്ചുംപോയി. ഈ കെടുകാര്യസ്ഥത ജലക്ഷാമത്തിന് വഴിയൊരുക്കി. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് ട്വന്റി20 ഭരണസമിതി...
കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള്‍ മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും...
മഴക്കാല വെള്ളപ്പൊക്കവും വേനല്‍കാല വരള്‍ച്ചയും കാര്‍ഷിക മേഖലയ്ക്ക് എന്നും വെല്ലുവിളി തീര്‍ക്കുന്ന കാലത്ത് ശാസ്ത്രീയമായ പോംവഴികളിലൂടെ പ്രശ്ന പരിഹാരം കണ്ട് ട്വന്റി20. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടുകള്‍ കൃഷിയിടങ്ങളില്‍ മടവീഴ്ചകള്‍ക്ക് കാരണമാവുകയും കൃഷി നാശം സംഭവിക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. വേനല്‍ കാലത്ത് ജലസംഭരണികള്‍ വറ്റിവരളുന്നതും, മഴക്കാലത്ത് ലഭിച്ചിരുന്ന അധിക ജലത്തെ സംഭരിച്ച് നിര്‍ത്തുന്നതില്‍ പരാജയപ്പെുന്നതും കാര്‍ഷിക...
കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള്‍ മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും...
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലെതന്നെ മനുഷ്യജീവിതത്തിന് അനിവാര്യമായ ഘടകമാണ് ജലം. വസ്ത്രം കഴുകുന്നതിന് മുതല്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കുവരെ ജല ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുന്ന ഈ കാലത്ത് ജലാശയങ്ങളുടെ യോചനീയാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറെയാണ്. ശുദ്ധമായ കുടിവെള്ളത്തിനൊപ്പം ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്കടക്കം വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കേണ്ടിവന്ന ഒരു നാടിനെ ജല ലഭ്യതയില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന് ട്വന്റി 20...
“ഗ്രാമസ്വരാജ്” — ഗ്രാമങ്ങളാണ് രാജ്യത്തിന്റെ ആത്മാവ്, എന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ സ്വപ്നം, കേരളത്തിലെ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി20 യാഥാർത്ഥ്യമാക്കി. ജനങ്ങളുടെ നന്മയ്ക്കായി, അഴിമതിയില്ലാതെ, ജനപക്ഷ ഭരണസമ്പ്രദായത്തിലൂടെ വികസനത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം സൃഷ്ടിച്ചുകൊണ്ടാണ് ട്വന്റി20 ഗാന്ധിജിയുടെ ആശയം പ്രാവർത്തികമാക്കിയത്. മറ്റ് രാക്ഷ്ട്രീയ പാർട്ടികളിൽ നിന്നും 2013 ൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾ 37...
ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് ഇതിലേക്ക് ഇറക്കിയത് എന്നുള്ളതാണ് സത്യം. അതുകൊണ്ട്, തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, 'അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി' എന്ന് പറയേണ്ടിവരും. രാഷ്ട്രത്തെ സംബന്ധിച്ച ഏതു പ്രവര്‍ത്തനവുമാകാം രാഷ്ട്രീയം; അല്ലാതെ കക്ഷിരാഷ്ട്രീയമല്ല. ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളാണ്....
ട്വന്റി20ക്ക് എതിരായി കാലങ്ങളായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ട്വന്റി20 പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാണ് എന്നത്. വാക്കുകളെ ഭംഗിയുള്ള വാചകങ്ങളാക്കി ജനങ്ങളുടെ ചിന്താശേഷിക്ക് മുമ്പില്‍ കണ്‍കെട്ട് വിദ്യ നടത്തുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുമൊരു തെരുവ് പ്രകടനം എന്ന രീതിയില്‍ മാത്രമാണ്...