റോഡിന് വീതികൂട്ടിയാലും, മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയിടാത്തതാണ് കേരളത്തിലെ പൊതുരീതി. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ വീതികൂട്ടിയ റോഡുകളിലെ മുഴുവന്‍ വൈദ്യൂതി പോസ്റ്റുകളും, മറ്റ് തടസങ്ങളും കാലതാമസം ഇല്ലാതെ മാറ്റി സ്ഥാപിച്ചു.
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഒപ്പം വീതികൂട്ടിയ റോഡിന്റെ മുഴുവന്‍ ഉപയോഗവും സാധ്യമാക്കി. ഈ നിര്‍ണ്ണായക പ്രവൃത്തിയിലൂടെ ഏറ്റെടുത്ത...
ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തുകളിലെ പാലങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികളുടെ അവഗണന കാരണം, പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാലങ്ങളും ബലക്ഷയം സംഭവിച്ചതോ വീതി കുറഞ്ഞതോ ആയിരുന്നു. സുരക്ഷിതമല്ലാത്ത ഈ പാലങ്ങള്‍ ജനജീവിതത്തിന് വലിയ ഭീഷണിയായി. ട്വന്റി20 അധികാരത്തില്‍ എത്തിയതോടെ ഈ ചിത്രം മാറി. ട്വന്റി20യുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ, 68 പുതിയ...
കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സമഗ്ര പദ്ധതിയായി മാറുകയാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ പരമാവധി ഉറപ്പാക്കിക്കൊണ്ടാണ് ഈ അത്യാധുനിക ബസ് സ്റ്റേഷന്‍ ഒരുങ്ങുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍, സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിങ്, ടി വി യൂണിറ്റ്, സുരക്ഷാ ക്യാമറകള്‍, ഡിജിറ്റല്‍ ബസ് ടൈം ഡിസ്പ്ലേ,...
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ദീര്‍ഘവും സങ്കീര്‍ണവുമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപം കൊണ്ട ഇടതും വലതുമായ മുന്നണികള്‍ പരസ്പരം മാറിമാറി ഭരണത്തില്‍ എത്തിയെങ്കിലും, ജനങ്ങളുടെ യഥാര്‍ത്ഥ വികസനവും ക്ഷേമവും പിന്നിലാക്കി. ജാതി, മതം, വര്‍ഗം തുടങ്ങിയ വിഭജനങ്ങള്‍ ഉപയോഗിച്ച് വോട്ടു പിടിച്ച രാഷ്ട്രീയ നേതാക്കള്‍, വാഗ്ദാനങ്ങള്‍ മറന്ന് അധികാരാസക്തരായി. അഴിമതിയും ഭരണനിഷ്‌ക്രിയതയും ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ...
വികസനമാണ് രാഷ്ട്രീയംട്വന്റി20യുടെ പുതിയ രാഷ്ട്രീയ പാഠം
ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പതിവ് അവസാനിപ്പിച്ച്, പുതിയകാല രാഷ്ട്രീയത്തിന്റെ മാതൃകയാണ് ട്വന്റി20 അവതരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നും ജനപിന്തുണ ഉറപ്പാകുമെന്നും ട്വന്റി20 തെളിയിച്ചു, ഈ ആത്മവിശ്വാസമാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത്.
വിദ്യാഭ്യാസം, പാര്‍പ്പിടം, വെള്ളം, വെളിച്ചം, ഭക്ഷണം, ആരോഗ്യസേവനം ഇതൊന്നും ഉറപ്പാക്കാത്ത...
റോഡ് പണിതാല്‍ മാത്രം പോരാ, അതിന്റെ ആയുസ്സ് ഉറപ്പാക്കണം. ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, നാട്ടിലെ റോഡുകള്‍ വെള്ളം കെട്ടിക്കിടന്ന് പെട്ടെന്ന് തകരുന്നത് പതിവായിരുന്നു. കാരണം, ശാസ്ത്രീയമായ കാന നിര്‍മ്മാണത്തെ മുന്‍ ഭരണാധികാരികള്‍ പൂര്‍ണ്ണമായി അവഗണിച്ചിരുന്നു. ട്വന്റി20യുടെ ദീര്‍ഘവീക്ഷണം ഇവിടെയാണ് പ്രകടമാകുന്നത്. റോഡ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കാനകള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ ട്വന്റി20, നാലു...
ട്വന്റി20 ഭരണസമിതിയുടെ കൈകളില്‍ വികസന കാഴ്ചപ്പാടുകള്‍ സുരക്ഷിതമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ട്ടി ഭരിക്കുന്ന നാല് പഞ്ചായത്തിലെയും ഗ്രാമീണ റോഡുകള്‍. പഴയ ഭരണാധികാരികളുടെ അനാസ്ഥ കാരണം, മുന്‍പ് ഗ്രാമീണ പാതകള്‍ക്ക് ഒരു മഴ പോലും താങ്ങാനായിരുന്നില്ല. വീതി കുറഞ്ഞതും ചെളി നിറഞ്ഞതുമായ വഴികളിലൂടെ യാത്ര ചെയ്യുക എന്നത് ജനങ്ങള്‍ക്ക് എന്നും ദുരിതമായിരുന്നു. ടാറിംഗ്...
ഒരു കാലത്ത് മഴയെത്തുമ്പോള്‍ കുഴികളും, അപകടങ്ങളും നിറഞ്ഞിരുന്ന പഴയ റോഡുകള്‍ ഇന്ന് ട്വന്റി20യുടെ വികസന കാഴ്ചപ്പാടിലൂടെ ബി.എം & ബി.സി നിലവാരത്തില്‍ ഗുണമേന്‍മയുള്ള റോഡുകള്‍ ആയി പുനര്‍ജനിച്ചു. ട്വന്റി20 ഒരുക്കിയ ഈ റോഡുകള്‍ ജനങ്ങള്‍ക്ക് വെറും യാത്രാമാര്‍ഗങ്ങള്‍ മാത്രമല്ല, അഴിമതിയില്ലാത്ത ഭരണത്തിന്റെ, സുരക്ഷിതത്വത്തിന്റെ, പുരോഗതിയുടെ, ഗുണമേന്‍മയുടെ പ്രതീകം കൂടിയാണ്.
ദീര്‍ഘവീക്ഷണത്തോടുകൂടി ശാസ്ത്രീയമായി പഠിച്ച് അടുക്കും ചിട്ടയോടും...
ബി.എം & ബി.സി ടാറിംഗ് പൂര്‍ത്തിയാക്കിയ എല്ലാ റോഡുകള്‍ക്ക് ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് ട്വന്റി20 ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ റോഡുകളില്‍ വീഴുന്ന മഴവെള്ളം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒഴുകി അറബിക്കടലില്‍ എത്തുകയോ, സമീപത്തുതന്നെ കെട്ടിക്കിടന്ന് റോഡിന് കേടുപാടുകള്‍ സൃഷ്ടിക്കുകയോ ആണ് പതിവ്. എന്നാല്‍ ഈ സാഹചര്യത്തെ പരിസ്ഥിതിക്ക് ഗുണകരമാക്കി മാറ്റുകയാണ്...
കേരളത്തില്‍ റോഡ് നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചാല്‍, അതില്‍ 60 ശതമാനം തുക രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് അടിച്ചുമാറ്റുന്നു. ബാക്കിവരുന്ന വെറും 40 ശതമാനമാണ് റോഡ് പണിയ്ക്ക് ഉപയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ തുക ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണം സ്വാഭാവികമായും നിലവാരമില്ലാത്തതായിരിക്കും. അതിനുപുറമേ,...


















