എല്ലാ സൗകര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് ഓരോരുത്തരുടെയും സ്വപ്നം. അതുകൊണ്ടുതന്നെ, വീട്, വൈദ്യുതി, കുടിവെള്ളം, ദാരിദ്ര്യം, പട്ടിണി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ട്വന്റി20, ഇപ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമായി, വളരെ കുറഞ്ഞ വിലയില്‍ തവണ വ്യവസ്ഥകളിലൂടെ ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി,...
പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ് ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ് ട്വന്റി 20. പുതിയ ബസ് സ്റ്റാൻഡും കാത്തിരിപ്പുകേന്ദ്രവും നിർമ്മിച്ചതിന് പുറമെ, കെ.എസ്.ഇ.ബി. ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെൻററുകൾ തുടങ്ങി...
സെന്‍ട്രലൈസ്ഡ് എ.സി, സൗജന്യ ഭക്ഷണം, ജിം, അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പറഞ്ഞുവരുന്നത് പുതുതായി തുടങ്ങുന്ന ഫൈവ് സറ്റാര്‍ ഹോട്ടലിലെ സൗകര്യമല്ല, മറിച്ച് കിഴക്കമ്പലം പഞ്ചായത്തിനൊപ്പം ഭരണപക്ഷ പാര്‍ട്ടിയായ ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഹൈടെക് ബസ്റ്റാന്റിലെ സൗകര്യങ്ങളാണത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച ബസ് സ്റ്റാന്‍ഡായിരിക്കും ഇത്.
ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ബസ് സ്റ്റാന്‍ഡും...
'വിദ്യ' എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനും അപ്പുറം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ശാസ്ത്ര ബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയില്‍ ട്വന്റി20യും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ഇടപെട്ടുപോരുന്നത്. പ്രാഥമിക വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്ന് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് മുതല്‍കൂട്ടാകുവാര്‍ ഓരോ വിദ്യാര്‍ത്ഥിയെയും പ്രാപ്തമാക്കുകയാണ് ട്വന്റി20.
കിഴക്കമ്പലം പഞ്ചായത്തില്‍ ശോചനീയാവസ്ഥയില്‍ എത്തിനിന്ന നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര...
ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലെ തന്നെ മനുഷ്യജീവിതത്തിന് അത്യാവശ്യമാണ് ശുദ്ധജലം. എന്നാൽ, പതിറ്റാണ്ടുകളായി മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് അത് ലഭിക്കണമെന്നത് വെറും സ്വപ്നമായിരുന്നു. ഇടയ്ക്കിടെ മാത്രം വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്ന ക്ലോറിന്‍ വെള്ളമാണ് ഇവരുടെ ആശ്രയം. എന്നാൽ അത് പോലും സ്ഥിരതയോടെ ലഭ്യമാകാത്തതിനാൽ കുടിവെള്ളം എന്നത്...
ആരോഗ്യ മേളയിലൂടെ രൂപം കൊണ്ട പ്രസ്ഥാനമാണ് ട്വന്റി20. ചികിത്സ ലഭിക്കാതെ ഒരാളും ബുദ്ധിമുട്ടരുതെന്ന തീരുമാനത്തോടെ, കിഴക്കമ്പലത്ത് സംഘടിപ്പിച്ച ആരോഗ്യ മേളയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ ഉറപ്പാക്കുവാന്‍ അന്ന് ട്വന്റി20ക്ക് സാധിച്ചു. നമ്പര്‍ വണ്‍ എന്ന് അഹങ്കരിക്കുമ്പോഴും, കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത ട്വന്റി20ക്ക് മുമ്പില്‍ വിളിച്ചോതുന്നതായിരുന്നു...
കൊച്ചി: വികസന മാതൃകയില്‍ കേരളത്തിന്റെ ഹൃദയമാവുകയാണ് കിഴക്കമ്പലം. സുഗഗമായ ജനസേവനം, വിദേശ നിലവാരം പുലര്‍ത്തുന്ന വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരം, ജനങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍, അഴിമതി രഹിത ഭരണ നിര്‍വ്വഹണം, അവശ്യ സാധന വില നിയന്ത്രണം തുടങ്ങി കേരളം ആഗ്രഹിക്കുന്ന വികസന സ്വപ്‌നങ്ങളുടെ നേര്‍ സാക്ഷ്യമാണ് ട്വന്റി20 ഭരിക്കുന്ന...
കിഴക്കമ്പലം: കേരളത്തിലെ രാഷ്ട്രീയചര്‍ച്ചകളില്‍ പൊതുവെ കേള്‍ക്കുന്നത് മുദ്രാവാക്യങ്ങളുടേയും തെരുവിലിറങ്ങിയ പ്രതിഷേധങ്ങളുടേയും കഥകളാണ്. പക്ഷേ, കിഴക്കമ്പലത്ത് ട്വന്റി 20 എഴുതി തീര്‍ത്ത കഥ, രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു ബോധത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി മാറി മാറി ഭരിച്ച യുഡിഫ്, എല്‍ഡിഎഫ് മുന്നണികള്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കിയ കിഴക്കമ്പലത്തെ കാര്‍ഷിക വ്യവസായത്തിന്റെ ജീവനാഡിയായ തോട്, നാട്ടുകാരുടെ കണ്ണില്‍...
മോശം അവസ്ഥയിലായിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ട്വന്റി20. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരുക്കിയ പുതിയ ഹൈടെക് അങ്കണവാടികള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച കളിസ്ഥലങ്ങള്‍, ഗുണമേന്മയുള്ള പോഷകസമൃദ്ധമായ ഭക്ഷണം, കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന കെയര്‍ടേക്കര്‍മാര്‍, കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍...
വികസന പാതയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജനം ട്വന്റി20ക്ക് ഒപ്പം നിന്നപ്പോള്‍ നെല്ലാട്-കാവുംപടി, മഴുവന്നൂര്‍-കടക്കനാട് നിവാസികളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിനുമേല്‍ പകപോക്കല്‍ നടത്തുകയാണ് കിഴക്കമ്പലത്തിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവുംപടി മഴുവന്നൂര്‍ റോഡ് ശോചനീയാവസ്ഥയില്‍ തുടര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഗതാഗതത്തിനും അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടക്കം പ്രദേശവാസികളുടെ ഏക ആശ്രയമാണ്...



















