ട്വന്റി20 പാർട്ടിയുടെ പ്രധാന ലക്ഷ്യം, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി, ജനങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്നതാണ്. ഗ്രാമവികസനവും ജനക്ഷേമവും മുൻനിർത്തി നിരവധി പദ്ധതികൾ നടപ്പാക്കിയാണ് പാർട്ടി ജനങ്ങളിൽ വിശ്വാസം നേടി വരുന്നത്. കുടിവെള്ളം, ശൗചാലയങ്ങൾ, വീടുകളുടെ നവീകരണം, റോഡ് വികസനം, മാർക്കറ്റ് സംവിധാനങ്ങൾ, കൃഷിസഹായങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സഹായങ്ങൾ എന്നിവ ട്വന്റി20യുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. https://youtu.be/VTSddGCe6mo
ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്നൊരു ഗ്രാമപഞ്ചായത്ത്, മഴുവന്നൂരില്‍, ട്വന്റി 20യുടെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണത്തിനായി കേരളത്തിന് മാതൃകയാകുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) പുതുവേഷത്തില്‍ ഉദഘാടനത്തിനായി ഒരുങ്ങുന്നു. ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി. നെല്ലാട്-മുവാറ്റുപുഴ റോഡില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാറി, 76...
മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച 'ബട്‌സ് ' എന്ന 'സ്‌പെഷ്യല്‍ സ്‌കൂള്‍' കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക് പകരുന്നത് പ്രതീക്ഷയുടെ കിരണങ്ങളാണ്. ലാഭേച്ഛ ഇല്ലാതെ തുച്ഛമായ ശമ്പളത്തിന് ബട്‌സിന്റെ ഭാഗമായ ഒരുകൂട്ടം ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍...
കൊച്ചി: കിഴക്കമ്പലത്ത് നിര്‍മാണം ആരംഭിച്ച അത്യാധുനിക ബസ് സ്റ്റാന്റിന് എതിരെ നിലപാട് സ്വീകരിച്ച സിപിഎമ്മിനും കുന്നത്തുനാട് എം.എല്‍.എയ്ക്കും ശക്തമായ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഭരണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാനോ രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നും, കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും,...
പട്ടിമറ്റം : അടുത്ത തവണ കേരളം ട്വന്റി 20 ഭരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പട്ടിമറ്റത്ത് സംഘടിപ്പിച്ച കുന്നത്തുനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. സംസ്ഥാന  ഭരണം പിടിക്കുന്നതിന് മുന്നോടിയായി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 60 പഞ്ചായത്തിലും, 4 മുനിസിപ്പാലിറ്റിയിലും, കൊച്ചി കോര്‍പ്പറേഷനിലും ഭരണം പടിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി...
കിഴക്കമ്പലം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കുന്നത്തുനാട് എം.എല്‍.എയുടെയും ഭീഷണിക്ക് മുന്നില്‍ ട്വന്റി 20 പാര്‍ട്ടി ഒരിക്കലും അടിയറവ് വെക്കില്ലെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ കിറ്റെക്സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങ് അമ്പലപ്പടിയില്‍ നിന്നാണ് റാലി...
കിഴക്കമ്പലം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസിനെ നോക്കുകുത്തിയാക്കി, സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഗുണ്ടായിസം വീണ്ടും. നിര്‍മ്മാണത്തിനായി അടച്ചിട്ടിരുന്ന കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ബാരിക്കേഡുകള്‍ പൊളിച്ച് ബസ്സുകളെ നിര്‍ബന്ധിച്ച് അകത്ത് കടത്തിവിട്ടുകൊണ്ടാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കോടതി ഉത്തരവ് ലംഘിച്ചത്. കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിക്കണമെന്ന നിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ അക്രമം തടയുന്നതിന്...
കൊച്ചി: തദ്ദേശ സ്വയംഭരണ രംഗത്ത് സ്വന്തമായ മോഡല്‍ ഭരണത്തിലൂടെ ശ്രദ്ധ നേടുന്ന ട്വന്റി20, വരാനിരിക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍  ഡിവിഷനുകളിലും (76 ഡിവിഷനിലും) സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പ്രഖ്യാപിച്ചു. ''കൊച്ചി നഗരത്തിന്റെ അവസ്ഥ അത്യന്തം ദയനീയമാണ്. ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടില്‍ മുങ്ങുന്ന...
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ അട്ടിമറിച്ച സംഭവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സി.എം. ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അജിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാരം ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്നായിരുന്നു...
2018-ലെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ദുരന്തം ഇന്നും മറക്കാനാവാത്തതാണ്. വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായി. അന്നത്തെ സാഹചര്യത്തില്‍, കിഴക്കമ്പലം ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലേയ്ക്കും ട്വന്റി20 മുന്നോട്ടുവെച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിനാണ് പുതുജീവന്‍ നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പ് സംഘടിപ്പിച്ചും, വീടുകള്‍ ശുചീകരിച്ചും, ഭക്ഷണവും...