കേരളത്തിന് നഷ്ടം 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവും.

0

കിറ്റക്സ് വ്യവസായം ഇല്ലാതായാല്‍ ട്വന്റി20 പാര്‍ട്ടിയും അവസാനിക്കുമെന്ന് വിശ്വസിച്ച സംസ്ഥാന സര്‍ക്കാര്‍, കിറ്റക്സിന്റെ പുതിയ ഫാക്ടറിക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തടഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിച്ചതോടെ, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തങ്ങളുടെ ഫാക്ടറി പിന്നീട് തെലുങ്കാനയിലാണ് കിറ്റക്സ് ആരംഭിച്ചത്. ശമ്പളമായും നികുതിയായും കിറ്റക്സില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട കോടികളുടെ വരുമാനം വേണ്ടെന്നുവച്ച സര്‍ക്കാര്‍, ട്വന്റി20 ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാനാണ് ഈ വളഞ്ഞ വഴി തേടിയത്. തല്‍ഫലമായി കേരളത്തിലെ യുവജനതയ്ക്ക് ലഭിക്കേണ്ട തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നതിനപ്പുറം ട്വന്റി20 പാര്‍ട്ടിക്കോ...

ട്വന്റി20 ഒരു തീയാണ്. അത് ആളിപ്പടരും: കമല്‍ഹാസന്‍

0

നവരാഷ്ട്രീയ സംസ്‌കാരത്തില്‍ ഇന്ന് കച്ചവടത്തിനല്ല, മറിച്ച് ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിനാണ് സ്ഥാനമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ രംഗത്ത് ട്വന്റി20 തീര്‍ത്ത വിസ്മയത്തെ സൂചിപ്പിച്ചുകൊണ്ട്, ''തീ എന്നും തീ തന്നെയാണ്. അതില്‍ ചെറുതും വലുതുമില്ല. ആ തീ ആളിപ്പടരുകതന്നെ ചെയ്യും,'' എന്ന് അദ്ദേഹം പറഞ്ഞു. ചെറുതായി തുടങ്ങിയ കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മയുടെ ഇന്നത്തെ വിജയവും വളര്‍ച്ചയും ഇതിനുള്ള ഏറ്റവും വലിയ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കമ്പലം പഞ്ചായത്തും ട്വന്റി20യും സംയുക്തമായി നടപ്പിലാക്കിയ, ഞാറള്ളൂര്‍ ലക്ഷം വീട് കോളനി നവീകരണ പദ്ധതിയായ 'ഗോഡ്സ് വില്ല'യുടെ താക്കോല്‍...

ആധുനിക ടോയ്ലറ്റ് സൗകര്യം

0

അടുത്ത് തന്നെ പണി പൂര്‍ത്തിയാകുന്ന കിഴക്കമ്പലത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. ഈ ബസ് സ്റ്റാന്‍ഡിലെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈജീനിക് ശുചിമുറി സൗകര്യം. പൊതുസ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതില്‍ ശുചിമുറികള്‍ വലിയ പങ്ക് വഹിക്കുന്നു. യാത്രാവേളയില്‍ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം യാത്രക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഈ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ശുചിത്വം നിലനിര്‍ത്തിക്കൊണ്ടുള്ള ഹൈടെക്ക് ശുചിമുറി ബസ് സ്റ്റാന്റില്‍ ഒരുങ്ങുന്നത്. സാധാരണ പല സ്ഥലങ്ങളിലും പൊതു ശൗചാലയങ്ങളുണ്ടെങ്കിലും വൃത്തിഹീനമായ അന്തരീക്ഷവും ശുചിത്വമില്ലായ്മയും...

ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം

0

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്വന്റി20. അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖാപരമായ സേവനങ്ങള്‍ക്കുപുറമെ, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ജനങ്ങളിലേക്ക് ഈ കേന്ദ്രങ്ങളിലൂടെ എത്തിക്കുവാന്‍ ഒരുങ്ങുകയാണ്. വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട മുഴുവന്‍ സേവനങ്ങളായ, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ വിവിധ സേവനങ്ങള്‍ എല്ലാം അക്ഷയ കേന്ദ്രം വഴി ആവശ്യക്കാര്‍ക്ക് ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കപ്പുറം, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ...

കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും

0

കൊച്ചിക്കടുത്ത് കിഴക്കമ്പലം എന്ന ചെറുഗ്രാമത്തില്‍ 1968 ല്‍ വെറും എട്ട് തൊഴിലാളികളുമായി അന്ന അലുമിനിയം കമ്പനി പിറവികൊള്ളുമ്പോള്‍, എം.സി. ജേക്കബ് എന്ന യുവസംരംഭകനെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഉഷ്ണമേഖലകളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കര്‍ഷക കുടുംബത്തില്‍ ജനിച്ച ആ യുവാവ്, അപാരമായ ആത്മവിശ്വാസവും അചഞ്ചലമായ ഈശ്വരവിശ്വാസവും കൈമുതലാക്കി ആ വെല്ലുവിളികളെ നേരിട്ടു. കാലം കടന്നപ്പോള്‍, അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വളര്‍ച്ചയുടെ പുതുചക്രവാളങ്ങള്‍ തേടി; പുതിയ സഹസ്രാബ്ദം പിറന്ന് പത്താണ്ട് പൂര്‍ത്തിയാകുമ്പോള്‍, 12,000ത്തിലേറെ ജീവനക്കാരും കോടികളുടെ വിറ്റുവരവുമുള്ള കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും...

ബസ് സ്റ്റാന്‍ഡില്‍ കഫറ്റീരിയ

0

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ബസ് സ്റ്റാന്‍ഡിലൂടെ നൂറു കണക്കിന് ബസുകള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയെയും ആലുവയെയും തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്. ആയതിനാല്‍, ദിവസവും യാത്രയ്ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. യാത്രികര്‍ക്ക് വിശ്രമിക്കുന്നതിനും ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനുമായി സ്റ്റാര്‍ബക്സിനോട് കിടപിടിക്കുന്ന ആധുനിക നിലവാരത്തിലുള്ള കഫറ്റീരിയയാണ് ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചായ, കോഫി, ജ്യൂസ്, ഐസ്‌ക്രീം, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം പൂര്‍ണമായും ശീതികരിച്ച ഈ കഫേയില്‍ ലഭ്യമാകും. ഈ ബസ് സ്റ്റാന്‍ഡിലൂടെ വന്നു പോകുന്നവര്‍ക്ക് ഇത് ഒരു...

ബസ് സ്റ്റാന്‍ഡില്‍ സൗജന്യ ഭക്ഷണശാല

0

കിഴക്കമ്പലം പ്രദേശത്തുകൂടി ആരും വിശന്ന വയറുമായി കടന്നുപോകാന്‍ പാടില്ല എന്ന ഉദ്ദേശലക്ഷ്യത്തോടെ ആധുനിക ബസ് സ്റ്റേഷനൊപ്പം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രവും ഒരുക്കുകയാണ് ട്വന്റി20. കേരളത്തിന് മാതൃകയാകാന്‍ ഒരുങ്ങുന്ന ആധുനിക ബസ് സ്റ്റേഷനൊപ്പം ട്വന്റി20 ഭരണസമിതിയുടെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ സാക്ഷ്യമാവുകയാണ് ഈ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനകത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന സൗജന്യ ഭക്ഷണശാലയില്‍ നിന്നും എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമാണ് ട്വന്റി20 ഒരുക്കുന്നത്. രാവിലെ 6 മണി മുതല്‍ 9 മണി വരെ ബ്രേക്ഫാസ്റ്റ്, 9 മണി മുതല്‍...

കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആധുനിക ‘ഷീ ജിം’

0

ആരോഗ്യകരമായ ജീവിതശൈലികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ ഇന്ന് ജിംനേഷ്യങ്ങളില്‍ സജീവ സാന്നിധ്യമാണ്. ശാരീരികക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതില്‍ വ്യായാമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന ബോധം സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്ന പദ്ധതിയുമായി ട്വന്റി20 ഭരണസമിതി മുന്നോട്ട് വന്നിരിക്കുകയാണ്. കിഴക്കമ്പലത്ത് പണി പൂര്‍ത്തിയാക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡിനോടൊപ്പം, വനിതകള്‍ക്കായി പ്രത്യേകം ഒരുക്കുന്ന 'ഷീ ജിം' ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായി മാറുകയാണ്. ഷീ ജിമ്മില്‍, വനിതാ ട്രെയ്നര്‍മാര്‍ ഉള്‍പ്പടെ ആധുനിക ജിമ്മുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുരക്ഷ,...

വൈദ്യുത പോസ്റ്റുകളുടെ പുനഃക്രമീകരണം

0

റോഡിന് വീതികൂട്ടിയാലും, മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയിടാത്തതാണ് കേരളത്തിലെ പൊതുരീതി. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ വീതികൂട്ടിയ റോഡുകളിലെ മുഴുവന്‍ വൈദ്യൂതി പോസ്റ്റുകളും, മറ്റ് തടസങ്ങളും കാലതാമസം ഇല്ലാതെ മാറ്റി സ്ഥാപിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഒപ്പം വീതികൂട്ടിയ റോഡിന്റെ മുഴുവന്‍ ഉപയോഗവും സാധ്യമാക്കി. ഈ നിര്‍ണ്ണായക പ്രവൃത്തിയിലൂടെ ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി മാറ്റാന്‍ സാധിച്ചു. റോഡിന് തടസ്സമായി നിന്നിരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തതോടെ യാത്രാതടസ്സങ്ങള്‍ ഒഴിവാക്കുകയും, യാത്രക്കാരുടെ സുരക്ഷിതത്വം പൂര്‍ണ്ണമായി ഉറപ്പുവരുത്താനും ഈ വികസന മുന്നേറ്റത്തിലൂടെ...

റോഡിനൊപ്പം പാലങ്ങള്‍ക്കും വീതികൂട്ടി

0

ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തുകളിലെ പാലങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികളുടെ അവഗണന കാരണം, പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാലങ്ങളും ബലക്ഷയം സംഭവിച്ചതോ വീതി കുറഞ്ഞതോ ആയിരുന്നു. സുരക്ഷിതമല്ലാത്ത ഈ പാലങ്ങള്‍ ജനജീവിതത്തിന് വലിയ ഭീഷണിയായി. ട്വന്റി20 അധികാരത്തില്‍ എത്തിയതോടെ ഈ ചിത്രം മാറി. ട്വന്റി20യുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ, 68 പുതിയ പാലങ്ങളാണ് നിര്‍മ്മിച്ചത്. കേവലം പുതിയവ മാത്രമല്ല, കാലപ്പഴക്കം വന്നതും ബലക്ഷയം സംഭവിച്ചതുമായ എല്ലാ പഴയ പാലങ്ങളും റോഡ് വികസനത്തോടനുബന്ധിച്ച് വീതി കൂട്ടി പുതുക്കിപ്പണിതു. ഇതൊരു ചെറിയ കാര്യമല്ല. അപകടാവസ്ഥയിലായിരുന്ന...