മറക്കാൻ ആകാത്ത സഹായം കിട്ടി, കേരളം ട്വന്റി 20 പാർട്ടി ഭരിക്കണം

0

പുത്തന്‍കുരിശ് വെങ്കിടയില്‍ താമസിക്കുന്ന സത്യന്‍, ട്വന്റി20 പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണ് തനിക്ക് ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചതെന്ന് പറയുന്നു. https://youtu.be/_yf_Lp8NQGg 'ഞാന്‍ ആദ്യം ഐരാപുരത്ത് മഴുവന്നൂര്‍ പഞ്ചായത്തിലെ ബ്ലോക്കില്‍ നിന്നാണ് SC/ST ഫണ്ടിലൂടെ സ്ഥലം, വീട് എന്നിവ നേടി ഇവിടെ വന്നത്. എന്നാല്‍ ഇവിടെ താമസം ആരംഭിച്ചതിന് ശേഷം പല അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലാതെയായിരുന്നു,' എന്ന് സത്യന്‍ ഓര്‍ത്തെടുക്കുന്നു. ട്വന്റി20-യുടെ നേതൃത്വത്തിലാണ് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടത്. 'വാട്ടര്‍ കണക്ഷന്‍ നല്‍കി, കിണര്‍ ഒരുക്കി, 350 മീറ്റര്‍ നീളത്തില്‍ കറന്റ് ലഭിക്കുന്നതിനായി സര്‍വീസ് വയര്‍ വലിച്ചു....

നിലവാരമുള്ള റോഡുകൾ ലഭിച്ചു, വികസനം നേരിട്ട് കാണാം.. ഇനിയും ട്വന്റി 20

0

https://youtu.be/-LCGMHI6k_4 തൊണ്ടിപീടിക-കൂരാച്ചി റോഡിന്റെ നവീകരണം, നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നം സഫലമായികിഴക്കമ്പലം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തൊണ്ടിപീടിക-കൂരാച്ചി റോഡ്, വര്‍ഷങ്ങളായി നാട്ടുകാരുടെ തലവേദനയായി തുടരുകയായിരുന്നു. കാലാകാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന അവസ്ഥ, യാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരുന്നു. 'ഈ റോഡ് മഴ തുടങ്ങുമ്പോള്‍ യാത്രയ്ക്ക് പറ്റാത്തവിധം വെള്ളം നിറഞ്ഞു നില്‍ക്കുമായിരുന്നു. പല രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരണത്തില്‍ വന്നെങ്കിലും, റോഡ് നവീകരിക്കാന്‍ ആരും താത്പര്യം കാണിച്ചില്ല. വഴിയിലുടനീളം വെളിച്ചം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു.എന്നാല്‍, ട്വന്റി20 ഭരണകൂടം പഞ്ചായത്തില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി...

നിരവധി കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി ട്വന്റി 20

0

https://youtu.be/8Hv_DHaeR1Y ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് ശുദ്ധമായ കുടിവെള്ളം. ദാഹമകറ്റാന്‍ ശുദ്ധജലം വേണമെന്ന ഒരു ജനതയുടെ പതിറ്റാണ്ടുകളായ സ്വപ്നസാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിക്കുകയാണ് ട്വന്റി20. നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്ന മഴുവന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ കൂറ്റന്‍ കുടിവെള്ള ടാങ്ക് ഉയര്‍ന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനിലൂടെ വല്ലപ്പോഴും ലഭിച്ചിരുന്ന ക്ലോറിന്‍ വെള്ളത്തെ ആശ്രയിച്ചിരുന്ന മഴുവന്നൂര്‍ നാലാം വാര്‍ഡ് നിവാസികള്‍ക്ക് കുടിവെള്ളത്തിന്റെ സ്ഥാനം അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ പദ്ധതികള്‍...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം കൂടുതല്‍ മികച്ചതാക്കാന്‍ ട്വന്റി20

0

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്, വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പേരില്‍ ട്വന്റി20 കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ കരുത്ത് നേടികഴിഞ്ഞു. 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 19ല്‍ 17 സീറ്റുകള്‍ നേടി അപ്രതീക്ഷിതമായി ഭരണം പിടിച്ച ട്വന്റി20, 2020-ല്‍ കിഴക്കമ്പലത്തോടൊപ്പം കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളും പിടിച്ചെടുത്തിരുന്നു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ അരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പാതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയതാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയകഥ. രാഷ്ട്രീയ സമ്മർദ്ദം മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചുപൂട്ടേണ്ടി വന്നെങ്കിലും, ട്വന്റി20 പിന്നോട്ടില്ല. ഇപ്പോള്‍, കിഴക്കമ്പലം ഉള്‍പ്പെടുന്ന...

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ട്വന്റി20 ഹൈക്കോടതിയില്‍

0

കേരളത്തിലെ പ്രാദേശിക സ്വയംഭരണ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മാനോട് വാര്‍ഡില്‍, മുസ്ലിം പള്ളിക്കുള്ളില്‍ വോട്ടെടുപ്പ് ബൂത്ത് ഒരുക്കാനുള്ള ശ്രമത്തിനെതിരെ ട്വന്റി20 പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചു. മതസ്ഥാപനങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ വ്യക്തമായ ലംഘനമാണെന്ന് ട്വന്റി20 ആരോപിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ മതേതരമായും സുതാര്യമായും നടക്കണമെന്ന് ഉറപ്പാക്കാനാണ് ആ സര്‍ക്കുലര്‍. എന്നാല്‍ ഇത്തരം തീരുമാനം, ഒരു മതവുമായി ബന്ധപ്പെട്ടു നിന്ന സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, വോട്ടര്‍മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ട്വന്റി20 മുന്നറിയിപ്പ് നല്‍കി. കൂടാതെ,...

കിഴക്കമ്പലം മോഡല്‍ വികസനം ഇനി നിങ്ങളുടെ നാട്ടിലും

0

കേരളത്തിലെ രാഷ്ട്രീയ ചരിത്രം പറയുമ്പോള്‍ ഇടതും വലതും അഥവാ സിപിഎം നയിക്കുന്ന ഇടതു മുന്നണി, കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണികള്‍ മാറി മാറി ഭരിച്ച പതിറ്റാണ്ടുകളാണ് നമ്മുക്കു മുന്നിലുള്ളത്. പക്ഷേ, ഈ മാറി വന്ന ഭരണങ്ങളില്‍ ജനങ്ങള്‍ കണ്ടത് വാഗ്ദാനങ്ങളും പരസ്യങ്ങളും മാത്രമാണ്. ജനങ്ങളുടെ പണം, ജനങ്ങളുടെ ക്ഷേമത്തിനായി ആരെങ്കിലും വിനിയോഗിച്ചുവോ എന്നതാണ് വലിയ ചോദ്യം. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളോളം വാഗ്ദാനങ്ങള്‍ മാത്രം കൊടുത്തുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് കിഴക്കമ്പലത്ത് ട്വന്റി20 ഭരണത്തില്‍ എത്തിയത്. ട്വന്റി20 മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ശുചിത്വവും, വികസനവും, സുതാര്യഭരണവും,...

ട്വന്റി 20 യുടെ വികസനങ്ങൾ കണ്ട് വിറളി പൂണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾ

0

https://youtu.be/SxaXhbR8JXQ കാലഹരണപ്പെട്ട ലക്ഷംവീട് കോളനിയില്‍ നിന്നും 'ഗോഡ്‌സ് വില്ല' എന്ന ദൈവിക ഭവനത്തിലേയ്ക്കുള്ള മാറ്റം ട്വന്റി20യിലൂടെ അനുഭവിച്ചറിഞ്ഞ ഒരു മുന്‍ ലക്ഷംവീട് കോളനി നിവാസിയുടെ അനുഭവക്കുറിപ്പ്. കോളനിയിലെ വീടുകള്‍ വര്‍ഷങ്ങളോളം പരിപാലനമില്ലാതെ ഇടിഞ്ഞു വീഴുമെന്നുള്ള അവസ്ഥയില്‍ ആയിരുന്നു. ഒരൊറ്റ വീടിന്റെ ഇരുവശങ്ങളിലും രണ്ട് കുടുംബങ്ങള്‍ വീതം താമസിക്കേണ്ടി വന്നിരുന്നു. വീട് നിലം പൊത്താറായിട്ടും പഞ്ചായത്തില്‍ നിന്ന് യാതൊരു മൈന്റെനന്‍സ് സഹായവും ലഭിച്ചിരുന്നില്ലെന്നും ലക്ഷം വീട് കോളനിയിലെ നിവാസി പറയുന്നു. ഇലക്ഷന് മുന്‍പ് ട്വന്റി20 യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാബു സര്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരില്‍ കണ്ടു....

മാതൃകയാക്കേണ്ട വികസനങ്ങൾ കാണാൻ ഇവിടേക്ക് വരൂ

0

ട്വന്റി20യും ജനങ്ങളോടൊപ്പം തുടരുന്നു. ജനസേവന പാതയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്താണ് ഓരോ മേഖലയിലും ട്വന്റി20 നടത്തുന്ന ഇടപെടലുകള്‍. https://youtu.be/FB9CiYus-0U

നാടിന്റെ “നന്മയ്ക്കായ് ” ജനങ്ങളുടെ “നായകൻ”

0

ട്വന്റി20 പാർട്ടിയുടെ പ്രധാന ലക്ഷ്യം, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി, ജനങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്നതാണ്. ഗ്രാമവികസനവും ജനക്ഷേമവും മുൻനിർത്തി നിരവധി പദ്ധതികൾ നടപ്പാക്കിയാണ് പാർട്ടി ജനങ്ങളിൽ വിശ്വാസം നേടി വരുന്നത്. കുടിവെള്ളം, ശൗചാലയങ്ങൾ, വീടുകളുടെ നവീകരണം, റോഡ് വികസനം, മാർക്കറ്റ് സംവിധാനങ്ങൾ, കൃഷിസഹായങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സഹായങ്ങൾ എന്നിവ ട്വന്റി20യുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. https://youtu.be/VTSddGCe6mo

മഴുവന്നൂര്‍ എം.സി.എഫ്: ട്വന്റി20യുടെ ഹരിത വികസന മാതൃക

0

ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്നൊരു ഗ്രാമപഞ്ചായത്ത്, മഴുവന്നൂരില്‍, ട്വന്റി 20യുടെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്‌കരണത്തിനായി കേരളത്തിന് മാതൃകയാകുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) പുതുവേഷത്തില്‍ ഉദഘാടനത്തിനായി ഒരുങ്ങുന്നു. ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി. നെല്ലാട്-മുവാറ്റുപുഴ റോഡില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാറി, 76 ലക്ഷം രൂപ ചിലവഴിച്ച്  മഴുവന്നൂര്‍ പഞ്ചായത്തിലെ 38 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി ഈ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള എംസിഎഫ് വെറും മാലിന്യ ശേഖരണ കേന്ദ്രം...