ബട്‌സ് സ്‌കൂള്‍’ സ്വപ്‌നം പൂക്കുന്നിടം..പ്രതീക്ഷയുടെ കിരണമായി ട്വന്റി20

0

മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച 'ബട്‌സ് ' എന്ന 'സ്‌പെഷ്യല്‍ സ്‌കൂള്‍' കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക് പകരുന്നത് പ്രതീക്ഷയുടെ കിരണങ്ങളാണ്. ലാഭേച്ഛ ഇല്ലാതെ തുച്ഛമായ ശമ്പളത്തിന് ബട്‌സിന്റെ ഭാഗമായ ഒരുകൂട്ടം ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ മുന്നോട്ടുവന്നു. ആദ്യകാല ഭരണസമിതികള്‍ നിഷേധാത്മക നിലപാടാണ് ബട്‌സിനോട് സ്വീകരിച്ചിരുന്നത്. പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ, പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനോ ബട്‌സിന് അവസരം...

കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് വിഷയത്തില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍

0

കൊച്ചി: കിഴക്കമ്പലത്ത് നിര്‍മാണം ആരംഭിച്ച അത്യാധുനിക ബസ് സ്റ്റാന്റിന് എതിരെ നിലപാട് സ്വീകരിച്ച സിപിഎമ്മിനും കുന്നത്തുനാട് എം.എല്‍.എയ്ക്കും ശക്തമായ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഭരണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാനോ രാഷ്ട്രീയാധികാരം ദുരുപയോഗം ചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നും, കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും, നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആലുവ റൂറല്‍ എസ്.പി, കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്...

കേരളം ട്വന്റി 20 ഭരിക്കും : സാബു എം.ജേക്കബ്

0

പട്ടിമറ്റം : അടുത്ത തവണ കേരളം ട്വന്റി 20 ഭരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പട്ടിമറ്റത്ത് സംഘടിപ്പിച്ച കുന്നത്തുനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. സംസ്ഥാന  ഭരണം പിടിക്കുന്നതിന് മുന്നോടിയായി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 60 പഞ്ചായത്തിലും, 4 മുനിസിപ്പാലിറ്റിയിലും, കൊച്ചി കോര്‍പ്പറേഷനിലും ഭരണം പടിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി 20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ പേരില്‍ കോടികള്‍ നിക്ഷേപമുണ്ട്. കിഴക്കമ്പലത്ത് 32 കോടി, ഐക്കരനാട് 14 കോടി. കേവല ഭൂരിപക്ഷം മാത്രമുളള കുന്നത്തുനാട് പഞ്ചായത്തില്‍ ഒരുകോടി...

 ഭീഷണിയില്‍ പതറില്ല, കിഴക്കമ്പലത്ത് ട്വന്റി 20യുടെ പ്രതിഷേധ റാലി

0

കിഴക്കമ്പലം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കുന്നത്തുനാട് എം.എല്‍.എയുടെയും ഭീഷണിക്ക് മുന്നില്‍ ട്വന്റി 20 പാര്‍ട്ടി ഒരിക്കലും അടിയറവ് വെക്കില്ലെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ കിറ്റെക്സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങ് അമ്പലപ്പടിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. ജനങ്ങള്‍ ഇടതു-വലതു പാര്‍ട്ടികളുടെ കൊള്ളയ്ക്കെതിരെയാണ് ട്വന്റി20യ്ക്ക് വോട്ട് ചെയ്ത് അധികാരം ഏല്‍പ്പിച്ചതെന്നും, ആ ജനങ്ങളുടെ വിശ്വാസത്തിന് വേണ്ടി പാര്‍ട്ടി അവസാനംവരെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കമ്പലത്തിലെ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില: കിഴക്കമ്പലത്ത് വീണ്ടും സി.ഐ.ടി.യു ഗുണ്ടാവിളയാട്ടം

0

കിഴക്കമ്പലം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസിനെ നോക്കുകുത്തിയാക്കി, സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഗുണ്ടായിസം വീണ്ടും. നിര്‍മ്മാണത്തിനായി അടച്ചിട്ടിരുന്ന കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ബാരിക്കേഡുകള്‍ പൊളിച്ച് ബസ്സുകളെ നിര്‍ബന്ധിച്ച് അകത്ത് കടത്തിവിട്ടുകൊണ്ടാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കോടതി ഉത്തരവ് ലംഘിച്ചത്. കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിക്കണമെന്ന നിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ അക്രമം തടയുന്നതിന് പകരം പൊലീസ് സി.ഐ.ടി.യുവിന് ഒത്താശ ചെയ്തതായി ട്വന്റി20 ആരോപിച്ചു. പോലീസിന്റെ നിസംഗതയ്ക്കും സി.ഐ.ടി.യുവിന്റെ അക്രമങ്ങള്‍ക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് അറിയിച്ചു....

കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനിലും ട്വന്റി20 മല്‍സരിക്കും

0

കൊച്ചി: തദ്ദേശ സ്വയംഭരണ രംഗത്ത് സ്വന്തമായ മോഡല്‍ ഭരണത്തിലൂടെ ശ്രദ്ധ നേടുന്ന ട്വന്റി20, വരാനിരിക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍  ഡിവിഷനുകളിലും (76 ഡിവിഷനിലും) സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പ്രഖ്യാപിച്ചു. ''കൊച്ചി നഗരത്തിന്റെ അവസ്ഥ അത്യന്തം ദയനീയമാണ്. ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടില്‍ മുങ്ങുന്ന അവസ്ഥ മാറ്റണം. കോടികള്‍ ചെലവഴിച്ചിട്ടും മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് പ്രശ്‌നം പരിഹരിക്കാനായിട്ടില്ല,'' എന്നും അദ്ദേഹം ആരോപിച്ചു. നഗരത്തിലെ ഗതാഗത കുരുക്ക്, വെള്ളക്കെട്ട്, കൊതുകു ശല്യം, മാലിന്യ പ്രശ്‌നം...

ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു; അസി. സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

0

കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ അട്ടിമറിച്ച സംഭവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സി.എം. ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അജിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാരം ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഈ തീരുമാനത്തെ മാറ്റി രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നടപടിയെടുത്തത്....

മഹാപ്രളയത്തെ നേരിട്ട ട്വന്റി20 മാതൃക

0

2018-ലെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ദുരന്തം ഇന്നും മറക്കാനാവാത്തതാണ്. വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായി. അന്നത്തെ സാഹചര്യത്തില്‍, കിഴക്കമ്പലം ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലേയ്ക്കും ട്വന്റി20 മുന്നോട്ടുവെച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിനാണ് പുതുജീവന്‍ നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പ് സംഘടിപ്പിച്ചും, വീടുകള്‍ ശുചീകരിച്ചും, ഭക്ഷണവും കുടിവെള്ളവും എത്തിച്ചും, അവശ്യസാധനങ്ങള്‍ നല്‍കിയും, ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ ട്വന്റി20ക്ക് കഴിഞ്ഞു. പ്രളയ ദുരിതത്തില്‍പ്പെട്ടുപോയ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വീടുകളില്‍ ചെളിയും മാലിന്യവും നിറഞ്ഞ് വാസയോഗ്യമല്ലാതായ 220...

ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20യുടെ നൂതന പദ്ധതികള്‍

0

എല്ലാ സൗകര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് ഓരോരുത്തരുടെയും സ്വപ്നം. അതുകൊണ്ടുതന്നെ, വീട്, വൈദ്യുതി, കുടിവെള്ളം, ദാരിദ്ര്യം, പട്ടിണി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ട്വന്റി20, ഇപ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമായി, വളരെ കുറഞ്ഞ വിലയില്‍ തവണ വ്യവസ്ഥകളിലൂടെ ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി, വികസനത്തിന്റെ പുതിയ രാഷ്ട്രീയം പറയുകയാണ് ട്വന്റി20. വനിതകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ട്വന്റി20യുടെ നേതൃത്വത്തില്‍ 287 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളിലായാണ് വിതരണം നടന്നത്. മാര്‍ക്കറ്റ് വിലയുടെ...

ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക

0

പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ്‌ ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ് ട്വന്റി 20. പുതിയ ബസ് സ്റ്റാൻഡും കാത്തിരിപ്പുകേന്ദ്രവും നിർമ്മിച്ചതിന് പുറമെ, കെ.എസ്.ഇ.ബി. ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെൻററുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നവീകരണവും നിരവധി ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. ബസ് സ്റ്റേഷൻ നിർമ്മാണംകിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റേഷൻ, എല്ലാ സൗകര്യങ്ങളോടും കൂടിയ...