കേരളം ഉറ്റുനോക്കുന്ന ഹൈടെക്ക് ബസ്റ്റാന്റ് ഉടന്‍
സെന്‍ട്രലൈസ്ഡ് എ.സി, സൗജന്യ ഭക്ഷണം, ജിം, അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പറഞ്ഞുവരുന്നത് പുതുതായി തുടങ്ങുന്ന ഫൈവ് സറ്റാര്‍ ഹോട്ടലിലെ സൗകര്യമല്ല, മറിച്ച് കിഴക്കമ്പലം പഞ്ചായത്തിനൊപ്പം ഭരണപക്ഷ പാര്‍ട്ടിയായ ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഹൈടെക് ബസ്റ്റാന്റിലെ സൗകര്യങ്ങളാണത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച ബസ് സ്റ്റാന്‍ഡായിരിക്കും ഇത്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ബസ് സ്റ്റാന്‍ഡും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ലോകോത്തര നിലവാരത്തില്‍ ജനങ്ങള്‍ക്കായി എസി സൗകര്യം, അത്യാധുനിക പാര്‍ക്കിങ്, ടൊയ്ലറ്റ് സൗകര്യം, ഫൈവ് സ്റ്റാര്‍...
നാടിന്റെ വികസനത്തിന് നാളെയുടെ ലോകം കെട്ടിപ്പടുത്ത ട്വന്റി20
'വിദ്യ' എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനും അപ്പുറം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ശാസ്ത്ര ബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയില്‍ ട്വന്റി20യും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ഇടപെട്ടുപോരുന്നത്. പ്രാഥമിക വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്ന് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് മുതല്‍കൂട്ടാകുവാര്‍ ഓരോ വിദ്യാര്‍ത്ഥിയെയും പ്രാപ്തമാക്കുകയാണ് ട്വന്റി20. കിഴക്കമ്പലം പഞ്ചായത്തില്‍ ശോചനീയാവസ്ഥയില്‍ എത്തിനിന്ന നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടാണ് ക്രിയാത്മകമായ വിദ്യാഭ്യാസ പദ്ധതിക്ക് ട്വന്റി20 തുടക്കം കുറിച്ചത്. പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലങ്ങള്‍, ഗുണമേന്മയും പോഷക സമൃദ്ധവുമായ ഭക്ഷണം, കുട്ടികളെ പരിപാലിക്കുന്നതിനായി പരിശീലനം ലഭിച്ച കെയര്‍...
മഴുവന്നൂരിൽ കുടിവെള്ള സ്വപ്നത്തിന് രൂപം നൽകി: പദ്ധതി പൂർത്തിയാക്കാൻ ഒരുങ്ങുന്നു ട്വന്റി20
ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലെ തന്നെ മനുഷ്യജീവിതത്തിന് അത്യാവശ്യമാണ് ശുദ്ധജലം. എന്നാൽ, പതിറ്റാണ്ടുകളായി മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് അത് ലഭിക്കണമെന്നത് വെറും സ്വപ്നമായിരുന്നു. ഇടയ്ക്കിടെ മാത്രം വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്ന ക്ലോറിന്‍ വെള്ളമാണ് ഇവരുടെ ആശ്രയം. എന്നാൽ അത് പോലും സ്ഥിരതയോടെ ലഭ്യമാകാത്തതിനാൽ കുടിവെള്ളം എന്നത് ഇവിടത്തെ ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ പട്ടികയിൽ തന്നെ ഒന്നാമതെത്തിയിരുന്നു. രാഷ്ട്രീയ താൽപര്യങ്ങളും ഭരണത്തിന്റെ അനാസ്ഥയും ചേർന്നപ്പോൾ കുടിവെള്ള പദ്ധതികൾ വഴിതെറ്റി. ജനങ്ങൾ വർഷങ്ങളോളം കാത്തിരിപ്പിന്റെയും ദുരിതത്തിന്റെയും വലയിലായിരുന്നു. എന്നാൽ ഒടുവിൽ,...
ആരോഗ്യ കേരളത്തിന് ഒരു വഴികാട്ടി
ആരോഗ്യ മേളയിലൂടെ രൂപം കൊണ്ട പ്രസ്ഥാനമാണ് ട്വന്റി20. ചികിത്സ ലഭിക്കാതെ ഒരാളും ബുദ്ധിമുട്ടരുതെന്ന തീരുമാനത്തോടെ, കിഴക്കമ്പലത്ത് സംഘടിപ്പിച്ച ആരോഗ്യ മേളയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ ഉറപ്പാക്കുവാന്‍ അന്ന് ട്വന്റി20ക്ക് സാധിച്ചു. നമ്പര്‍ വണ്‍ എന്ന് അഹങ്കരിക്കുമ്പോഴും, കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത ട്വന്റി20ക്ക് മുമ്പില്‍ വിളിച്ചോതുന്നതായിരുന്നു അന്നത്തെ ആരോഗ്യ മേളയിലെ ജനപങ്കാളിത്തം. മേളയിലൂടെ രോഗ നിര്‍ണയം നടത്തിയ അയ്യായിരത്തോളം ആളുകള്‍ക്ക് സൗജന്യ തുടര്‍ ചികിത്സയും മരുന്നുവിതരണവും നടത്തി. പിന്നീടങ്ങോട്ട് 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലന്‍സ്...
ട്വന്റി20 ഒരുക്കുന്ന ‘കേരള മോഡല്‍’
കൊച്ചി: വികസന മാതൃകയില്‍ കേരളത്തിന്റെ ഹൃദയമാവുകയാണ് കിഴക്കമ്പലം. സുഗഗമായ ജനസേവനം, വിദേശ നിലവാരം പുലര്‍ത്തുന്ന വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരം, ജനങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍, അഴിമതി രഹിത ഭരണ നിര്‍വ്വഹണം, അവശ്യ സാധന വില നിയന്ത്രണം തുടങ്ങി കേരളം ആഗ്രഹിക്കുന്ന വികസന സ്വപ്‌നങ്ങളുടെ നേര്‍ സാക്ഷ്യമാണ് ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്. പരമ്പരാഗത ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ കുരുങ്ങി അധികാരത്തിന്റെ ലഹരി നുണയാന്‍ ആഗ്രഹിക്കുന്ന ജനപ്രതിനിധികളോട് മുഖം തിരിച്ച ഒരു ജനത, കേരളത്തിന്റെ വികസന സാധ്യതകളുടെ ഉത്തമ ഉദ്ദാഹരണമാക്കി...
തോട് നവീകരണത്തിനായി പാര്‍ട്ടി ഫണ്ട് ചിലവഴിച്ച് ട്വന്റി20
കിഴക്കമ്പലം: കേരളത്തിലെ രാഷ്ട്രീയചര്‍ച്ചകളില്‍ പൊതുവെ കേള്‍ക്കുന്നത് മുദ്രാവാക്യങ്ങളുടേയും തെരുവിലിറങ്ങിയ പ്രതിഷേധങ്ങളുടേയും കഥകളാണ്. പക്ഷേ, കിഴക്കമ്പലത്ത് ട്വന്റി 20 എഴുതി തീര്‍ത്ത കഥ, രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു ബോധത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി മാറി മാറി ഭരിച്ച യുഡിഫ്, എല്‍ഡിഎഫ് മുന്നണികള്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുക്കിയ കിഴക്കമ്പലത്തെ കാര്‍ഷിക വ്യവസായത്തിന്റെ ജീവനാഡിയായ തോട്, നാട്ടുകാരുടെ കണ്ണില്‍ എന്നും രാഷ്ട്രീയ അവഗണനയുടെ പ്രതീകമായിരുന്നു. ഗ്രാമത്തിന്റെ ജീവധാര തന്നെയായിരുന്ന കിഴക്കമ്പലം തോട്, ചെളിയും പായലും നിറഞ്ഞ് കിലോമീറ്ററുകളോളം ഉപയോഗശൂന്യമായി കിടന്നതോടെ ചുറ്റുമുള്ള നെല്‍വയലുകള്‍ തരിശ് ഭൂമിയായിമാറി. ഈ സാഹചര്യത്തിലാണ്...
അന്താരാഷ്ട്ര നിലവാരത്തിലേക്ക് കിഴക്കമ്പലത്തെ അങ്കണവാടികള്‍
മോശം അവസ്ഥയിലായിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ട്വന്റി20. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരുക്കിയ പുതിയ ഹൈടെക് അങ്കണവാടികള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച കളിസ്ഥലങ്ങള്‍, ഗുണമേന്മയുള്ള പോഷകസമൃദ്ധമായ ഭക്ഷണം, കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന കെയര്‍ടേക്കര്‍മാര്‍, കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഹൈടെക് അങ്കണവാടിയുടെ പ്രത്യേകതകളാണ്. കിഴക്കമ്പലത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റത്തിന്റെയും മാതൃകാപരമായ ഇടപെടലിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പതിറ്റാണ്ടുകളായി ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറി ഭരിച്ച കേരളത്തില്‍...
രാഷ്ട്രീയ പകപോക്കലില്‍ പ്രതിസന്ധിയിലായി നെല്ലാട്-മഴുവന്നൂര്‍ റോഡ്
വികസന പാതയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജനം ട്വന്റി20ക്ക് ഒപ്പം നിന്നപ്പോള്‍ നെല്ലാട്-കാവുംപടി, മഴുവന്നൂര്‍-കടക്കനാട് നിവാസികളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിനുമേല്‍ പകപോക്കല്‍ നടത്തുകയാണ് കിഴക്കമ്പലത്തിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവുംപടി മഴുവന്നൂര്‍ റോഡ് ശോചനീയാവസ്ഥയില്‍ തുടര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഗതാഗതത്തിനും അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടക്കം പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്. ആയതിനാല്‍, പിഎംജിഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20 മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ കരാര്‍ വ്യവസ്ഥയിലെ പോരായ്മകളുടെ മറവില്‍ പുകമറ സൃഷ്ടിച്ച്...
ഗ്രാമകൃഷിക്ക് പുതുജീവന്‍: ട്വന്റി20യുടെ ‘ഹരിത കിഴക്കമ്പലം’
സ്വദേശീയ കൃഷി സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടന്ന ഹരിത കിഴക്കമ്പലം - ഞാലിപ്പൂവന്‍ വിത്ത് വിതരണ പരിപാടി, നാട്ടിലെ നൂറുകണക്കിന് കുടുംബങ്ങളില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു. പതിവുപോലെ വിത്ത് വിതരണം മാത്രമല്ല, നടീല്‍ സൗകര്യത്തിനായി തൊഴിലാളികളെയും സൗജന്യമായി വിട്ടുനല്‍കിയാണ് ട്വന്റി20 വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തൊഴിലാളികളുടെ അഭാവം മൂലം കൃഷി തുടങ്ങാനാകാതെ നിന്നിരുന്ന സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ നീക്കം. പദ്ധതിയുടെ ഭാഗമായി 3 ലക്ഷം ഞാലിപ്പൂവന്‍ വാഴവിത്തുകള്‍, കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ, പ്രതി...
30 കോടി പോയ വഴി, കിഴക്കമ്പലം-നെല്ലാട് റോഡ് തകര്‍ന്നു
കിഴക്കമ്പലം: മൂന്ന് മാസം മുമ്പ്, ഉദ്ഘാടനം നടത്തിയ കിഴക്കമ്പലം-നെല്ലാട് റോഡ് തകര്‍ന്നിരിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുപ്പതു കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച റോഡാണ് ഉദ്ഘാടനത്തിന് പിന്നാലെ തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോള്‍, സ്ഥലത്തെ എംഎല്‍എ നേരിട്ട് എത്തിയിരുന്നു. എന്നാല്‍, വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നിരിക്കുായാമണ്.ജനങ്ങള്‍ക്കിടയില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരുകയാണ്. ഇത്രയും വലിയ തുക ചെലവഴിച്ചിട്ടും, എങ്ങിനെ ഈ റോഡ് ഇത്ര വേഗം തകര്‍ന്നു? ജനങ്ങളുടെ യാത്രാ...



















