“അന്നം മുട്ടിച്ഛ് ” ഇടതും, വലതും…ജനം മറക്കില്ല

0

വിശദമായ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക https://youtu.be/-TSv6mtRyGs കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റ് (Food Security Market) കിഴക്കമ്പലത്ത് (Twenty20 Kizhakkambalam) ഗ്രാമ പഞ്ചായത്തിൽ ആണ് ആദ്യമായി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിആണ് നിർവഹിച്ചത്‌. സാധാരണക്കാർക്ക് വളരെ ഏറെ ഗുണം ചെയ്തിരുന്ന ഈ മാർക്കറ്റ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതത്തിനു വഴങ്ങി അടച്ചു പൂട്ടിയിരിക്കുകയാണ്. "രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ട്വന്റി-20 ഇത്തരമൊരു പ്രവർത്തനത്തിനായി മുന്നോട്ട് വന്നത് അഭിനന്ദനാർഹമാണ്. രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം," – നിതിന്‍ ഗഡ്കരി കൂട്ടിച്ചേർത്തു. ട്വന്റി-20...

ട്വന്റി20 കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനിലും മല്‍സരിക്കും

0

കൊച്ചി: ഭരണമേറ്റെടുത്ത പഞ്ചായത്തുകളില്‍ സമസ്ത മേഖലയിലും സമഗ്ര വികസനം നടപ്പിലാക്കിയ ട്വന്റി 20 കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ 76 ഡിവിഷനിലും ട്വന്റി 20 പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്ബ് പറഞ്ഞു. സാമ്പത്തിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ അവസ്ഥ പരമ ദയനീയമാണ്. ചെറിയ മഴപെയ്താല്‍പ്പോലും വെള്ളത്തില്‍ മുങ്ങുന്ന കൊച്ചിയുടെ അവസ്ഥയ്ക്ക് മാറ്റം വരണം. വെള്ളക്കെട്ട് നിവാരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് ഇതിന് പരിഹാരം...