പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതായി സാബു എം ജേക്കബ്.

പഞ്ചായത്ത് ഇലക്ഷൻ അടുക്കുക ആണല്ലോ , ഇനി സഖാക്കന്മാർക്ക് ഉറക്കമില്ലാത്ത രാത്രികളാകും, പാർട്ടിക്കെതിരെ പറയുന്നവരെ സ്വന്തം പാർട്ടിക്കാരൻ ആണെങ്കിൽ പോലും അമ്പത്തിരണ്ട് വെട്ടുവെട്ടി കൊന്നു കൊലവിളിച്ച രാക്ഷ്ട്രീയ പ്രസ്താനത്തിനോട് എന്ത് പറയാൻ, ഇടതു സഹയാത്രികർ വരെ ഈ സത്യം ഉൾക്കൊണ്ട് തുടങ്ങി, പല പ്രമുഖ സ്ഥാനങ്ങൾ പോലും വേണ്ടെന്നു വച്ഛ് നിരവധി പാർട്ടി പ്രവർത്തകർ ഈ പ്രസ്ഥാനത്തിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ് , ഇത്തരക്കാരെ നിലക്ക് നിർത്താൻ പോലും കൊലപാതക രാക്ഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.

ട്വന്റി 20 പാർട്ടി വിജയിച്ചു ഭരണം നടത്തുന്ന പ്രദേശങ്ങളിലെ ജനങളുടെ അഭിപ്രായം.. കേരളം ഇനി ട്വന്റി ഭരിക്കട്ടെ എന്നാണ്. കാരണം ജനക്ഷേമം ആണ് ട്വന്റി 20 ലക്‌ഷ്യം..അല്ലാതെ അഴിമതിയും, സ്വജന പക്ഷ പാദവും, ആക്രമ രാക്ഷ്ട്രീയവും പിന്തുടരുന്നില്ല.
ഒരു മാറ്റം കേരളം ആഗ്രഹിക്കുന്നു.. അതാണ് ട്വന്റി 20, ഞങ്ങൾ ഒളിക്കാൻ പോകുന്നില്ല നിങ്ങളുടെ മുന്നിൽ ധീരമായി ഞങ്ങൾ ഉണ്ടാകും. കേരള ജനത നിങ്ങളെ വിലയിരുത്തും, നിങ്ങളുടെ കോടികൾ വലിച്ചെറിയും ..ഞങ്ങളുടെ വിജയം അകലെ അല്ല.


















