കക്കുക, നക്കുക, മുക്കുക..! ചില രാക്ഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ ജീവിതം മുന്നോട്ടുപോകുന്നത് ഏകദേശം ദാ ഇതുപോലെയാണ്. രാഷ്ട്രീയമെന്നാല്‍ വികസനമാണെന്നും, ആ വികസനം തനിക്കും തന്റെ കുടുംബത്തിനും വേണ്ടപ്പെട്ടവര്‍ക്കും മാത്രം എന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സീറ്റിന് വേണ്ടിയുള്ള തമ്മില്‍ തല്ലും, ഇവരുടെ കൂറുമാറ്റവുമെല്ലാം ഇക്കാര്യങ്ങള്‍ അടിവരയിടുന്നു. അങ്ങനെയിരിക്കെ, ജനമനസ്സ് അറിയുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ ട്വന്റി20 കേരളത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം അവതരിപ്പിച്ചാല്‍ നാളെ ഞങ്ങളുടെ ഗതി എന്താകുമെന്ന് ഈ പരമ്പരാഗത രാഷ്ട്രീയ നേതാക്കന്മാര്‍ ചിന്തിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ലല്ലോ..!
ജനം ട്വന്റി20യിലൂടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രുചി അറിഞ്ഞ നാളുകളാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍. കിഴക്കമ്പലത്ത് ആരംഭിച്ച് മറ്റ് നാല് പഞ്ചായത്തുകളിലേക്കും വ്യാപിച്ച ട്വന്റി20യുടെ കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ ഒരു പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങള്‍ക്ക് ഈ നാട്ടില്‍ ഇനി നിലനില്‍പ്പില്ലെന്ന തിരിച്ചറിവിലാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ നേതൃത്വം.
ജനമനസ്സുകളില്‍ പ്രതീക്ഷയുടെ വെളിച്ചമേകി, തിരഞ്ഞെടുപ്പുകളില്‍ ട്വന്റി20 അട്ടിമറി വിജയം കരസ്ഥമാക്കുമ്പോള്‍ ‘ഇങ്ങനെ പോയാല്‍ ഞങ്ങളിനി എന്ത് ചെയ്യുമെന്ന് ‘ ചിലര്‍ ചിന്തിക്കുന്നുവെങ്കില്‍ കുറ്റം പറയാനാവില്ല. വിലപിക്കുന്നവരോട് ഒരു വാക്ക്, നിങ്ങളുടെ വിലാപം ഇനിയും ഉച്ചത്തില്‍ ഉയരുകതന്നെ ചെയ്യും. നാടിന്റെ നന്മയ്ക്കുവേണ്ടി കേരളത്തിന്റെ രാഷ്ട്രീയ ജാതകം ട്വന്റി20 തിരുത്തി എഴുതുകതന്നെ ചെയ്യും.
സത്‍ഭരണത്തിലൂടെ നല്ലൊരു ജനസേവനം കാഴ്ചവയ്ക്കാന്‍ ട്വന്റി20ക്ക് മാത്രമേ സാധിക്കൂ. നാടിന്റെ നന്മയ്ക്ക് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ‘മാങ്ങ’ ചിഹ്നത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി വികസന പാതയില്‍ ട്വന്റി20ക്ക് ഒപ്പം അണിചേരാം.
















