കേരളത്തില്‍ റോഡ് നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചാല്‍, അതില്‍ 60 ശതമാനം തുക രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് അടിച്ചുമാറ്റുന്നു. ബാക്കിവരുന്ന വെറും 40 ശതമാനമാണ് റോഡ് പണിയ്ക്ക് ഉപയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ തുക ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണം സ്വാഭാവികമായും നിലവാരമില്ലാത്തതായിരിക്കും. അതിനുപുറമേ, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും റോഡ് നിര്‍മാണത്തില്‍ യാതൊരു പ്രാവീണ്യവുമില്ലാത്തവര്‍ ആണ്. കുറഞ്ഞ നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പെട്ടെന്ന് പൂര്‍ത്തിയാക്കുന്ന ഈ റോഡുകള്‍ ഒരു മഴക്കാലം പോലും താങ്ങാനാ
കതെ ഒലിച്ചുപോകുന്നു. വീണ്ടും ഇതേ പൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപണികള്‍ തുടങ്ങുന്നു. ഇതിനായി വകമാറ്റിയ തുക, അതും ഇതേ ആളുകളുടെ പോക്കറ്റിലാകുന്നു, അങ്ങനെ അഴിമതിയുടെ കൂമ്പാരമാകുകയാണ് പരമ്പരാഗത രാഷ്ട്രീയക്കാരുടെ റോഡ് വികസനപദ്ധതികള്‍. എന്നാല്‍ ഇതിനെല്ലാം ബദലാണ് ട്വന്റി20 രൂപപ്പെടുത്തിയ ശാസ്ത്രീയവും സുതാര്യവുമായ റോഡ് നിര്‍മാണ മാതൃക.
ട്വന്റി20 പഞ്ചായത്തുകളില്‍ റോഡുകള്‍ നാല് വിഭാഗങ്ങളായി തരംതിരിക്കുന്നു. 8 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വീതിയുള്ള ഗതാഗതം കൂടുതലുള്ള റോഡുകളെ ‘എ’ ക്ലാസ് റോഡുകളായും, 6 മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെ ‘ബി’ ക്ലാസ് റോഡുകളായും, 4 മീറ്റര്‍ മുതല്‍ 6 മീറ്റര്‍ വരെ ‘സി’ ക്ലാസ് റോഡുകളായും, അതില്‍ താഴെ 2 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ വീതിയുള്ള റോഡുകളെ ‘ഡി’ ക്ലാസ് റോഡുകളായും തിരിക്കുന്നു. ഇങ്ങനെ ഓരോ റോഡിനെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തി, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ റോഡിലുണ്ടാകുന്ന ജനസാന്ദ്രത, ട്രാഫിക്, വികസന സാധ്യതകള്‍ എന്നിവ വിലയിരുത്തിയശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പരമ്പരാഗതരീതിയില്‍ റോഡ് സൈഡില്‍ തീ കത്തിച്ച് ടാര്‍ ഉരുക്കി നിര്‍മാണം നടത്തുന്ന പഴയ രീതികള്‍ക്ക് വിരാമം കുറിച്ച്, ട്വന്റി20 ആധുനിക മിക്സിങ് പ്ലാന്റുകള്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തുന്നത്.
ട്വന്റി20യുടെ റോഡ് നിര്‍മാണ പ്രക്രിയയില്‍ ആദ്യം റോഡുകള്‍ക്കുവേണ്ട ശക്തമായ ഫൗണ്ടേഷന്‍ ഒരുക്കുന്നു. ടാറും മെറ്റലും കൃത്യമായ അളവില്‍ സംയോജിപ്പിച്ചു ശരിയായ താപനിലയില്‍ റെഡി മിക്സ് തയ്യാറാക്കി പേവര്‍ മെഷീന്‍ ഉപയോഗിച്ചു വിരിക്കുന്നു. അതിനുശേഷം വൈബ്രേറ്റര്‍ റോളറുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുന്നു. ഇങ്ങനെ ടെക്നോളജിയും ഗുണമേന്മയും സംയോജിപ്പിച്ചാണ് ട്വന്റി20യുടെ റോഡുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഫലമായി, ഈ റോഡുകള്‍ വര്‍ഷങ്ങളോളം ഈടുനില്‍ക്കുകയും, പരിചരണച്ചെലവ് കുറയുകയും, ഗ്രാമവികസനത്തിന് ദീര്‍ഘകാല അടിസ്ഥാനസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. അഴിമതിയും നിലവാരക്കുറവും നിറഞ്ഞ പഴയ രീതികള്‍ക്കുള്ള ശക്തമായ മറുപടിയാണ് ട്വന്റി20യുടെ റോഡ് നവീകരണ മാതൃക.
















