അവശ്യ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റവും ഗുണമേന്മയില്ലാത്ത വ്യാജ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റവും ജനജീവിതം ദുസ്സഹമാക്കുകയാണ്. വിലക്കയറ്റത്തെ രാഷ്ട്രീയ ആയുധമാക്കി ഭരണത്തിലേറിയവര്‍ അധികാര ഭ്രമത്താല്‍ പൊതുജനത്തെ മറന്നപ്പോള്‍ കേരളത്തിന് പ്രതീക്ഷയുടെ വെളിച്ചമേകിയത് ട്വന്റി20 നേതൃത്വം നല്കിയ ഭഷ്യസുരക്ഷാ മാര്‍ക്കറ്റായിരുന്നു. കിഴക്കമ്പലത്ത് സ്ഥാപിച്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ പഞ്ചായത്തിലുള്ളവര്‍ക്ക് 50 മുതല്‍ 80 ശതമാനംവരെ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.
ഗുണമേന്മയിലും സൗകര്യങ്ങളിലും ലുലു, റിലയന്‍സ് പോലെയുള്ള മുന്‍നിര സൂപ്പര്‍ മാര്‍ക്കറ്റുകളെ വെല്ലുന്ന രീതിയിലാണ് ഇവിടെയുള്ള സാധാരണ ജനങ്ങള്‍ക്കായി ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ട്വന്റി20 ഒരുക്കിയിരുന്നത്. ഇതിനായി കര്‍ണാടക, ഊട്ടി, കൊടൈക്കനാല്‍ പോലുള്ള പച്ചക്കറി ഉല്‍പ്പാദന കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്ന് പച്ചക്കറികള്‍ വിളവെടുക്കുന്ന അന്നുതന്നെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ ശേഖരിച്ച് ഭക്ഷ്യമാര്‍ക്കറ്റില്‍ എത്തിക്കും. പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിച്ച്, ‘എ ഗ്രേഡ്’ നിലവാരമുള്ള പച്ചക്കറികള്‍ മാത്രമാണ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. പ്രതിദിന വില്‍പ്പന അവസാനിച്ചശേഷം അവശേഷിക്കുന്ന പച്ചക്കറികള്‍ സ്റ്റാളില്‍ നിന്ന് നീക്കി, ഓരോ ദിവസവും ഫ്രഷ് ആയിട്ടുള്ള ശുദ്ധമായ പച്ചക്കറികളാണ് വില്‍പ്പനയ്ക്ക് ഒരുക്കുന്നത്.
വെളിച്ചെണ്ണ, പാല് തുടങ്ങി ദിവസേന ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷമാണ് വില്‍പ്പനക്കായി എത്തിക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള 11 പരിശോധനകളും പൂര്‍ത്തിയാക്കി വെളിച്ചെണ്ണയുടെ ഗുണമേന്മ ഉറപ്പുവരുത്തി വില്‍പ്പനയ്ക്കായി ഒരുക്കുന്ന ഏക സ്ഥാപനം ട്വന്റി20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് മാത്രമായിരിക്കുമെന്ന് നിസ്സംശയം പറയാം.
ഇറച്ചി, മീന്‍, സ്റ്റേഷനറി, പലവ്യഞ്ജനങ്ങള്‍, പഴം പച്ചക്കറികള്‍ എന്നിവ കൂടാതെ ട്വന്റി20 ഉണ്ടാക്കുന്ന കേക്ക്, ബണ്‍, ബ്രെഡ്, പഫ്സ് തുടങ്ങി നൂറുകണക്കിന് ഉല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി കൗണ്ടറുകളില്‍ ലഭ്യമാക്കിയിരുന്നു. ട്വന്റി20യുടെ ഈ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത രാഷ്ട്രീയ പാ
ര്‍ട്ടികളുടെ വോട്ടുവിഹിതത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന വാദം ഇതോടെ ശക്തമായി.
ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന മത്സ്യമാംസ മാര്‍ക്കറ്റില്‍ നിന്നും പൊതുവിപണിയേക്കാള്‍ 50 ശതമാനം വിലക്കുറവില്‍ ഏറ്റവും ഗുണമേന്മയുള്ള മത്സ്യവും മാംസവും ലഭ്യമാക്കിയിരുന്നു. ഈ മാര്‍ക്കറ്റ് ആരംഭിക്കുന്നതിന് മുമ്പ് ഇത്രയും വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍ കിഴക്കമ്പലത്ത് ലഭ്യമായിരുന്നില്ല. അമിത വിലയ്ക്ക് മായം കലര്‍ന്ന മത്സ്യമാംസങ്ങളെ ആശ്രയിക്കേണ്ടിവന്ന പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഈ മാര്‍ക്കറ്റ് എന്നും ഒരു അത്ഭുതമായിരുന്നു.
കോവിഡ് കാലം തീര്‍ത്ത സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞ 300 കുടുംബങ്ങളെ കൂടി സൗജന്യ ഭക്ഷണക്കിറ്റ് വിതരണത്തില്‍ ഉള്‍പ്പെടുത്തി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാന്‍ ട്വന്റി20ക്ക് സാധിച്ചു. കോവിഡ്19 തീര്‍ത്ത സാമ്പത്തിക ബുദ്ധിമുട്ട് എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്നതാണെന്ന ഉത്തമ ബോധ്യത്തില്‍, 80 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ മാര്‍ക്കറ്റിലൂടെ ലഭ്യമാക്കാന്‍ ട്വന്റി20ക്ക് കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 350 കുടുംബങ്ങള്‍ക്കും റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ 3000 കുടുംബങ്ങള്‍ക്കും സൗജന്യമായാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാക്കിയത്. നമ്മുടെ നാട്ടിലെ ഒരു കുടുംബം പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നത്.
പുതുതലമുറയ്ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കും അമ്മമാര്‍ക്കും അടക്കം 1600 പേര്‍ക്ക് മുട്ടയും പാലും സൗജന്യമായി ലഭ്യമാക്കാന്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സാധിച്ചു. ഇതിന് പുറമെ, കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 40 അങ്കണവാടികളിലെ 401 കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്തു.
ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ 80 രൂപയ്ക്ക് ലഭ്യമാക്കിയിരുന്ന മത്തിക്ക് ഇന്ന് 350 രൂപയാണ്. 110 രൂപയ്ക്ക് കിട്ടിയിരുന്ന വെളിച്ചെണ്ണ ഇന്ന് 550 രൂപ കടന്നു. 28 രൂപയ്ക്ക് ട്വന്റി20 ലഭ്യമാക്കിയിരുന്ന പാല് ലിറ്ററിന് ഇന്ന് 60 രൂപയായി. 28 രൂപയ്ക്ക് കിട്ടിയിരുന്ന അരി 80 രൂപയിലെത്തി. 24 രൂപയ്ക്ക് കിട്ടിയിരുന്ന പഞ്ചസാരയ്ക്ക് 48 രൂപയായി. 4 രൂപയ്ക്ക് കിട്ടിയിരുന്ന മുട്ട 10 രൂപയായി. 13 രൂപയ്ക്ക് കിട്ടിയിരുന്ന തേങ്ങ 45 രൂപയായി. ഒരു സാധാരണക്കാരന് തന്റെ വരുമാനത്തില്‍ മിച്ചം പിടിച്ചുകൊണ്ട് പ്രതിമാസം സുഭിക്ഷമായ ഭക്ഷണമൊരുക്കാന്‍ അവസരം ഒരുക്കിയ ഈ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റാണ് രാഷ്ട്രീയ നേട്ടത്തിനായി ഇടതും വലതും ചേര്‍ന്ന് പൂട്ടിച്ചത്. സ്വകാര്യ നേട്ടത്തിനായി ഇക്കൂട്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനൊപ്പം സാധാരണക്കാരായ പതിനായിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലേയ്ക്ക് തള്ളിവിടുക കൂടിയാണ് ചെയ്തത്. ട്വന്റി20 കെട്ടിപ്പടുത്ത സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയ്ക്കുമേല് കഠാരയിറക്കി, ജനത്തെ നോക്കി വെല്ലുവിളിക്കുകയാണ് അവര്‍. എന്നാല്‍, ഏതൊരു സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ച ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്, കിഴക്കമ്പലത്തിന്റെ അഭിമാനമായിരുന്ന ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനെ രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നില്‍ അടിയറവുവയ്ക്കാന്‍ അനുവദിക്കില്ലെന്നും, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ട്വന്റി20യുടെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
















