Home Election News തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ മുന്നണി

തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ മുന്നണി

എന്‍.ഡി.എയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നായ തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍. മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച ആദ്യ ദിനത്തില്‍തന്നെ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.

കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക് ഒടുവിലാണ് തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം തൃപ്പൂണിത്തുറയിലെ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ താഴെ തട്ടുമുതല്‍ എന്‍.ഡി.എ മുന്നണിയും ബി.ജെ.പിയും നടത്തിവന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലം ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

മണ്ഡലത്തില്‍ ജനിച്ചുവളര്‍ന്ന, സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള, എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും സ്വീകാര്യതയുള്ളതും സുപരിചിതയുമായ സ്ഥാനാര്‍ത്ഥിയാണ് അഞ്ജലി നായര്‍. അധികാരം നാടിന്റെ വികസനത്തിനായി മാറ്റിവയ്ക്കുമെന്ന അഞ്ജലിയുടെ പ്രഖ്യാപനവും, തൃപ്പൂണിത്തുറയില്‍ കിഴക്കമ്പലം മോഡല്‍ വികസനത്തിന് ട്വന്റി20 നേതൃത്വം നല്‍കുമെന്നുള്ള പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബിന്റെ പ്രഖ്യാപനവും മണ്ഡലത്തിലെ വോട്ടര്‍മാരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു. ഒപ്പം, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസിത കേരളം എന്ന ആശയവും ഒത്തുചേരുമ്പോള്‍ തൃപ്പൂണിത്തുറയില്‍ എന്‍.ഡി.എയുടെ ഭൂരിപക്ഷം റെക്കോര്‍ഡ് ഇടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

LEAVE A REPLY

Please enter your comment!
Please enter your name here