Home Kunnathunad കേരളം ട്വന്റി 20 ഭരിക്കും : സാബു എം.ജേക്കബ്

കേരളം ട്വന്റി 20 ഭരിക്കും : സാബു എം.ജേക്കബ്

451
0

പട്ടിമറ്റം : അടുത്ത തവണ കേരളം ട്വന്റി 20 ഭരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പട്ടിമറ്റത്ത് സംഘടിപ്പിച്ച കുന്നത്തുനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. സംസ്ഥാന  ഭരണം പിടിക്കുന്നതിന് മുന്നോടിയായി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 60 പഞ്ചായത്തിലും, 4 മുനിസിപ്പാലിറ്റിയിലും, കൊച്ചി കോര്‍പ്പറേഷനിലും ഭരണം പടിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.

ട്വന്റി 20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ പേരില്‍ കോടികള്‍ നിക്ഷേപമുണ്ട്. കിഴക്കമ്പലത്ത് 32 കോടി, ഐക്കരനാട് 14 കോടി. കേവല ഭൂരിപക്ഷം മാത്രമുളള കുന്നത്തുനാട് പഞ്ചായത്തില്‍ ഒരുകോടി 14 ലക്ഷം നീക്കിയിരിപ്പ് ഉണ്ട്. അഴിമതി രഹിതമായി മുഴുവന്‍ വികസന പ്രവര്‍ത്തനവും നടത്തിയതിനു ശേഷമാണ് ഇത്രയും തുക നീക്കിയിരിപ്പ് ഉണ്ടായത്. കുന്നത്തുനാടിന്റെ വികസനം തടയുന്ന എകശക്തി ഭരണകക്ഷി എംഎല്‍എയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് മടക്കി നല്‍കുന്നതിന്റെ ഭാഗമായി വൈദ്യുതിക്കും, പാചക വാതകത്തിനും സബ്സിഡി നല്‍കുമെന്നും സാബു എം ജേക്കബ് പ്രഖ്യാപിച്ചു.

ചടങ്ങില്‍  കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ഡേവിസ്, ട്വന്റി 20 പാര്‍ട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍,സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ അഡ്വ. ചാര്‍ളി പോള്‍, ബെന്നി ജോസഫ്, എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. വൈ അബ്രാഹം, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം, സെക്രട്ടറി ജിന്റോ ജോര്‍ജ്, നിയോജകമണ്ഡലം എക്സിക്യൂട്ടീവ് മെമ്പര്‍ സജി ഏലിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here