ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് ശുദ്ധമായ കുടിവെള്ളം. ദാഹമകറ്റാന്‍ ശുദ്ധജലം വേണമെന്ന ഒരു ജനതയുടെ പതിറ്റാണ്ടുകളായ സ്വപ്നസാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിക്കുകയാണ് ട്വന്റി20. നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്ന മഴുവന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ കൂറ്റന്‍ കുടിവെള്ള ടാങ്ക് ഉയര്‍ന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനിലൂടെ വല്ലപ്പോഴും ലഭിച്ചിരുന്ന ക്ലോറിന്‍ വെള്ളത്തെ ആശ്രയിച്ചിരുന്ന മഴുവന്നൂര്‍ നാലാം വാര്‍ഡ് നിവാസികള്‍ക്ക് കുടിവെള്ളത്തിന്റെ സ്ഥാനം അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ പദ്ധതികള്‍ വഴിമാറിയതോടെ കുടിവെള്ളത്തിനായി ജനം വലഞ്ഞു.
കുടിവെള്ള പ്രശ്‌നവും നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
‘ഒരു വീട്ടമ്മ എന്ന നിലയ്ക്ക് കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. വളരെ ദൂരം നടന്ന് വെള്ളം എടുക്കാന്‍ പോകേണ്ടിവന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ കാശ് കൊടുത്ത് വെള്ളം വാങ്ങേണ്ടി വന്നിട്ടുണ്ട്. ഒളിപ്പാറ കുടിവെള്ള പദ്ധതി, ഇന്നാട്ടുകാരുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയാണ്.‘ – ശിശിര, (4-ാം വാര്‍ഡ് നിവാസി) പറയുന്നു.
‘കുടിവെള്ളത്തിനായി ഈ ടാങ്ക് പ്രവര്‍ത്തനം ആരംഭിച്ചാല്‍ നാട്ടിലെ എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.’4-ാം വാര്‍ഡ് നിവാസി ഫിലിപ്പോസ് അഭിപ്രായപ്പെട്ടു.
മഴുവന്നൂര്‍ നാലാം വാര്‍ഡിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ട് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ട്വന്റി20 കാത്തുസൂക്ഷിച്ചു, വികസനപാതയില്‍ ഇനിയും ഒപ്പമുണ്ടാകുമെന്ന ഉറപ്പോടെ..
















