അണികളില്‍ ആവേശ തിരയിളക്കി കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ റോഡ്‌ഷോ. പതിനായിരങ്ങളാണ് കൊച്ചി നഗരവീഥിയില്‍ മോദിജിയെ ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയത്. കലൂര്‍ സ്റ്റേഡിയം കവാടത്തിനു മുന്നില്‍ നിന്നുമായിരുന്നു മോദിജിയുടെ റോഡ് ഷോ ആരംഭിച്ചത്. തങ്ങളുടെ പ്രിയംകരനായ നേതാവ് കടുത്ത ചൂടും വെയിലും അവഗണിച്ച് നിരത്തിലിറങ്ങിയപ്പോള്‍ 'മോദി മോദി' വിളിയും 'ഭാരത് മാതാ കീ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിജി നേരിട്ടെത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നതിന് പിന്നാലെ എന്‍.ഡി.എ. ക്യാമ്പ് തിരഞ്ഞെടുപ്പിനായി സജ്ജമായി. മാറാത്തതും മാറും കേരളവും മാറും എന്ന മുദ്രാവാക്യവുമായി എന്‍.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേരളത്തിലെ രാഷ്ട്രീയ ശൈലിതന്നെ മാറണമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദിജി ആവശ്യപ്പെട്ടു. കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോദിജി പ്രവര്‍ത്തകരെ അഭിവാദ്യം...
70 വര്‍ഷക്കാലം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഈ കേരളത്തെ കട്ടുമുടിച്ചു, കൊള്ളയടിച്ചു. ഇവിടുത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും രക്തം ഊറ്റിക്കുടിച്ചു. ഒടുവിലവര്‍ ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=A-RVle72NEg ഈ 70 വര്‍ഷംകൊണ്ട് ഇരു മുന്നണികളും നമുക്ക്...
കേരളത്തിലെ 100 വര്‍ഷം പഴക്കമുള്ള സഭാതര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=8PkDpzA6aZQ&feature=youtu.be കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം എറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് സഭാ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദിജിയെ കാണുകയുണ്ടായി. എനിക്കുറപ്പുണ്ട്. നൂറു വര്‍ഷങ്ങള്‍ക്ക്...
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രാദികള്‍ ഇത് പഴയ ഇന്ത്യയല്ല, മോദിജി നയിക്കുന്ന പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=aacDx4SUBG0 നമുക്ക് മറക്കാനാവാത്ത സംഭവമായിരുന്നു സമീപ കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണം. നമ്മുടെ സഹോദരങ്ങളായ 26പേരെ, അവരുടെ അടിവസ്ത്രമൂരി മതം നോക്കി വെടിവെച്ചു...
കേരള ഇനി മുതല്‍ കേരളം ആയാണ് അറിയപ്പെടുക. ഇത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള ശബ്ദമാണ്. ഈ മഹത്തായ സംസ്ഥാനത്തെ രാജ്യം മുഴുവന്‍, ലോകം മുഴുവന്‍ ഇനി കേരളം എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ ഐതിഹാസികമായ തീരുമാനമെടുത്തത് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നതിലും ഞാന്‍ അഭിമാനിക്കുന്നതായും ഇത് മലയാളത്തിന്റെ മഹത്തായ...
കഴിഞ്ഞ 12 വര്‍ഷക്കാലത്തെ മോദിജിയുടെ ഭരണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് വളര്‍ന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി പങ്കെടുത്ത എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=ErOXk2r0csw യു.കെയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഇന്ന് 4-ാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ എക്കോണമിയില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ...
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ട്വന്റി 20 പാര്‍ട്ടി പ്രസിഡണ്ട് ശ്രീ സാബു എം ജേക്കബും പ്രധാന മന്ത്രിക്കൊപ്പം വേദി പങ്കിടും. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വികസന പ്രഖ്യാപനങ്ങളായിരിക്കാം കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തിന്റെ പ്രധാന വിഷയം. വര്‍ഷങ്ങളായി വികസന പ്രതീക്ഷകളോടെ...
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1.15ന് നടക്കുന്ന പരിപാടിക്ക് കൊച്ചി കലൂര്‍ സ്‌റ്റേഡിയം വേദിയാകും. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം - രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം...
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2025–2026 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ വിത്ത് വിതരണ പദ്ധതിയുടെ ഉദ്ഘാടനംകിഴക്കമ്പലം കൃഷിഭവനിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പ്രദേശത്തെ കാർഷിക ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഇഞ്ചി, മഞ്ഞൾ,...