വിദ്യ എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനപ്പുറം ഗുണനില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോ ടെയാണ് ട്വന്റി20 ഗ്രാമപഞ്ചായത്തുകളില്‍ ഇടപെട്ടുപോരുന്നത്. കേവലം അക്ഷരാഭ്യാസം നല്‍കുന്നതിനപ്പുറം, സാമൂഹികമായും ശാസ്ത്രീയമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന അംഗനവാടികളില്‍ നിന്നാണ്. ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ ആദ്യഘട്ടം...
വിവാഹ ബന്ധങ്ങള്‍ക്ക് ആയുസ്സ് കുറയുന്ന ഈ കാലത്ത്, 50 വര്‍ഷത്തെ വിവാഹ ജീവിതം പൂര്‍ത്തിയാക്കി സമൂഹത്തിന് മാതൃകയായ ദമ്പതികളെ ആദരിച്ചുകൊണ്ട് കുടുംബ ജീവിതത്തിന്റെ പ്രധാന്യമാണ് ട്വന്റി20 പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള 219 ദമ്പതികളെ പൊന്നാട അണിയിച്ചും സമ്മാനങ്ങള്‍ കൈമാറിയുമാണ് പൊതു സമൂഹത്തിന് മുന്നില്‍ ട്വന്റി20 ആദരിച്ചത്. മാതൃകാപരമായ കുടുംബ ജീവിതം, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്ന സന്ദേശം...
നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിനെയും ട്വന്റി20യുടെ ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടി അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.ഡി.എയിലേയ്ക്ക് സ്വാഗതം ചെയ്തു. കേരളത്തിന്റെ വികസന...
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും പണി ആയുധങ്ങള്‍ വിതരണം ചെയ്തത് ട്വന്റി20. ഇതുവഴി തൊഴിലുറപ്പ് ജോലികള്‍ സുഗമമാക്കുന്നതിനും, തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്വന്റി20ക്ക് സാധിച്ചു.
ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല, അന്നത്തെ ദിവസം ആവശ്യം നിറവേറ്റിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തിക്കും. അപേക്ഷയ്ക്ക് ആവശ്യമായ സ്റ്റാമ്പുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം രേഖകളുടെ പകര്‍പ്പുകളും...
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലെത്തിയതോടെയാണ് വികസന പ്രവർത്തനങ്ങൾക്ക് യഥാർത്ഥ വേഗം ലഭിച്ചത്. പൊതുജനങ്ങളോടൊപ്പം നിന്നുള്ള...
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പുതുക്കിപ്പണിതതോടെ, നാട്ടുകാരുടെ യാത്ര ഏറെ സുഗമമാക്കി. മഴക്കാലത്ത് വെള്ളക്കെട്ടും...
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡിൽ കുന്നത്തുകുടി - വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സൈഡ് സംരക്ഷണഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും, മഴക്കാലത്ത് മണ്ണിടിച്ചില്‍ പോലുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള...
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025–2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന “അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍” പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കൊഴികള്‍ കൈമാറിയത്. കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുകയും, വീടുകളില്‍ തന്നെ ചെറിയ തോതില്‍ വരുമാനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പാക്കിയ കോഴിവിതരണ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന്...
കിഴക്കമ്പലം പഞ്ചായത്തിലെ അംഗപരിമിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായും പരസഹായം കൂടാതെ യാത്ര ചെയ്യുന്നതിനായും മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ട്വന്റി 20. ഇതുവഴി, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഇറങ്ങിവരുന്നതിനും ലോട്ടറി കച്ചവടം അടക്കമുള്ള സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും പഞ്ചായത്തിലെ അംഗപരിമിതര്‍ക്ക് സാധിച്ചു.