നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, നഗര സൗന്ദര്യം ഗ്രാമവാസികള്‍ക്കും അസ്വദിക്കാന്‍ അവസരമൊരുക്കുന്ന മികച്ച ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ന് ട്വന്റി. കിഴക്കമ്പലത്ത്, മാര്‍ക്കറ്റ് ജംഗ്ഷനിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്ഥാനത്ത്, നിര്‍മ്മാണത്തിലും പ്രൗഢിയിലും വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്‌സ്, നാടിന്റെ വികസന സങ്കല്‍പ്പങ്ങളുടെ നാഴികകല്ലാകും എന്നതില്‍ സംശയമില്ല. ഏകദേശം 60,000 സ്‌ക്വയര്‍ ഫീറ്റില്‍...
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നാട്ടുകാർ റോഡിനായി സ്ഥലം വിട്ടുനൽകിയിരുന്നുവെങ്കിലും, പദ്ധതി നടപ്പാകാതെ കിടക്കുകയായിരുന്നു. ഇതോടെ പ്രദേശം കാടുപിടിച്ച്...
നഗര-ഗ്രാമ ഭേദമന്യേ വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20യുടെ നേതൃത്വത്തില്‍ 33,750 എണ്ണം HDPC ചട്ടികളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരു ആശ്വാസമായാണ് HDPC (High-Density Polyethylene Composite) ചട്ടികള്‍ ട്വന്റി20 വിതരണം ചെയ്തത്. ഈടുനില്‍ക്കുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ 33,750 എണ്ണം HDPC ചട്ടികള്‍,...
കൃഷി പ്രോത്സാഹിപ്പിക്കാനും വിഷരഹിത ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട്, ട്വന്റി20യുടെ നേതൃത്വത്തില്‍ 13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. വീടുകള്‍ തോറും കൃഷി വ്യാപിപ്പിച്ച് ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത നേടാനുള്ള ട്വന്റി20യുടെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ പദ്ധതിയാണ് ഇടവിള കിറ്റ് വിതരണം. ഓരോ വീട്ടുമുറ്റത്തും ചെറിയ തോതിലെങ്കിലും കൃഷി ആരംഭിക്കാന്‍ ഈ കിറ്റുകള്‍...
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 തൈ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി, 22,753 പ്ലാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്കും വീടുകള്‍ക്കും സൗജന്യമായി വിതരണം ചെയ്തത്. പോഷകസമൃദ്ധവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യതയുമുള്ള ചക്കയുടെ ലഭ്യത ഈ പദ്ധതിയിലൂടെ വര്‍ദ്ധിച്ചു. മറ്റു ഫലവൃക്ഷങ്ങളെപ്പോലെ ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കാന്‍ പ്ലാവിന്...
കര്‍ഷകര്‍ക്ക് അധിക വരുമാനവും നാടിന് ഫലവര്‍ഗ്ഗങ്ങളുടെ ഉത്പാദനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 മാവ് കൃഷിക്ക് ഊന്നല്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി, 27,500 മാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. പോഷകസമൃദ്ധമായ മാമ്പഴ ഉത്പാദനം വീടുകളിലും തോട്ടങ്ങളിലും വ്യാപിപ്പിക്കാന്‍ ഈ വിതരണം സഹായകരമായി. ഫലവൃക്ഷങ്ങള്‍ ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കുന്നതിനാല്‍ കര്‍ഷകരുടെ സാമ്പത്തിക...
കര്‍ഷകരുടെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്തുക എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ട്വന്റി20 ജാതിക്കൃഷിക്ക് പ്രോത്സാഹനം നല്‍കിയത്. ഇതിന്റെ ഭാഗമായി, 47,300 ജാതിത്തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ജാതിക്കൃഷിക്ക് കുറഞ്ഞ പരിപാലനം മതി എന്നതിനാലും ഇതിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി മൂല്യമുള്ളതിനാലും കര്‍ഷകര്‍ക്ക് ഇത് സ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗം ഉറപ്പാക്കുന്നു. മറ്റു കൃഷികളെ അപേക്ഷിച്ച്...
കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ട്വന്റി 20 നടത്തിവരുന്ന കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, 3.75 ലക്ഷം നേന്ത്രവാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യതത്. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വാഴക്കൃഷി പ്രോത്സാഹിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സ്ഥിരവും അധികവുമായ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം, വിളവെടുക്കുന്ന വാഴക്കുലകള്‍ ന്യായവിലയ്ക്ക്...
4.5 ലക്ഷം ഞാലിപ്പൂവന്‍ വാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് ട്വന്റി 20 സൗജന്യമായി വിതരണം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വരുമാനം നല്‍കുന്ന ഞാലിപ്പൂവന്‍ കൃഷി കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് പുറമെ ഒരു അധിക വരുമാന മാര്‍ഗ്ഗം ഉറപ്പാക്കി. വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിലൂടെ കൃഷിച്ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ട്വന്റി20ക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഉണ്ടായിരുന്നപ്പോള്‍ വിളവെടുക്കുന്ന വാഴപ്പഴം...
തൊഴിലാളികളുടെ ക്ഷാമം കൃഷിയെ ബാധിക്കില്ല. ട്വന്റി20 നല്‍കിയ 5 ഹാര്‍വെസ്റ്ററുകളും 6 ടില്ലറുകളും കര്‍ഷകര്‍ക്ക് സൗജന്യ സേവനത്തിനായി രംഗത്തുണ്ട്. തൊഴില്‍ക്ഷാമം കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കിഴക്കമ്പലത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായിരിക്കുകയാണ് ട്വന്റി20യുടെ നൂതന യന്ത്രവല്‍ക്കരണ പദ്ധതി. കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. പാടങ്ങളിലെ പ്രധാന...