കിഴക്കമ്പലം പഞ്ചായത്തിലെ അംഗപരിമിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായും പരസഹായം കൂടാതെ യാത്ര ചെയ്യുന്നതിനായും മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ട്വന്റി 20. ഇതുവഴി, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഇറങ്ങിവരുന്നതിനും ലോട്ടറി കച്ചവടം അടക്കമുള്ള സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും പഞ്ചായത്തിലെ അംഗപരിമിതര്‍ക്ക് സാധിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അപേക്ഷകളോ നിവേദനങ്ങളോ ആയി ഭരണാധികാരികളുടെ കരുണകാത്ത് നില്‍ക്കേണ്ടവരല്ല ജനങ്ങള്‍. മറിച്ച്, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും, കൃത്യമായ ഇടവേളകളില്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു നാടിനെ നയിക്കേണ്ടവരാണ് ഭരണാധികാരികള്‍. ഈ ആശയത്തെ ഉള്‍ക്കൊണ്ട് ട്വന്റി 20 നടത്തിവരുന്ന വിവിധ സേവനങ്ങള്‍ പൊതുജനത്തിന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കുക മാത്രമല്ല,...
മികച്ച ഇനത്തില്‍പ്പെട്ട അയ്യായിരത്തിലധികം കന്നുകുട്ടികളെയാണ് ക്ഷീരകര്‍ഷകര്‍ക്കായി ഈ പദ്ധതിയിലൂടെ ട്വന്റി20 വിതരണം ചെയ്തത്. ഗുണഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകളും മറ്റ് സഹായങ്ങളും ട്വന്റി20യുടെ നേതൃത്വത്തില്‍ നല്‍കിയതിലൂടെ കന്നുകാലി വളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നതിനും, സംരംഭം ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോകു ന്നതിനും കര്‍ഷകര്‍ക്ക് സഹായകമായി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയ്ക്ക് കരുത്തേകുക, പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ...
മാംസ ഉത്പാദന മേമേഖലയിലൂടെ പ ഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് അധിക വരുമാനം കണ്ടെത്താന്‍ ട്വന്റി20യുടെ നേത്യ ത്വത്തില്‍ 4460 പോത്തിന്‍കുട്ടികളെ വിതര ണം ചെയ്തു. സാധാരണയായി ഗ്രാമപഞ്ചായത്തുകള്‍ പോത്തിന്‍കുട്ടി വിതരണം പോലുള്ള പദ്ധതികള്‍ മുന്‍പ് നടപ്പാക്കിയിട്ടില്ലാത്തതിനാല്‍, ഇത് സാധാരണക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനും ജീവിത നില വാരം ഉയര്‍ത്താനും വലിയ സഹായകമായി മാംസ ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് വരുത്തുക എന്ന...
പഞ്ചായത്തിലെ കാര്‍ഷിക മേഖലയിലൂന്നിയുള്ള സ്വയം തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകവഴി ഒരേ സമയം കൃഷിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ ട്വന്റി20 കര്‍ഷകരെ പ്രോത്സാഹിപ്പിച്ചുപോന്നു. ഇതിന്റെ ഭാഗമായി ട്വന്റി20 പഞ്ചായത്തുകളിലെ 1500 കുടുംബങ്ങള്‍ക്ക് 5 വീതം 7500 താറാവുകളെ വിതരണം ചെയ്തു. കൊയ്ത്തുകഴിഞ്ഞ പ്പാടങ്ങളില്‍ നിന്നുള്ള വരു മാനം അടുത്ത കൃഷി ഇറ ക്കുംവരെ നിലച്ചുപോകുന്ന ചെറിയ ഇടവേളകളെ പോലും...
ക്ഷീര-മാംസ ഉത്പാദന മേഖലകളോടൊപ്പം, മുട്ട ഉത്പാദന മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി20 മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ മുട്ട കോഴികളെ നൽകുന്നതിലൂടെ, മുട്ടയ്ക്ക് വേണ്ടി പുറത്ത് ആശ്രയിക്കുന്നത് ഒഴിവാക്കുകയും, അധികമുള്ള മുട്ടകൾ വിറ്റ് ചെറിയൊരു വരുമാനം നേടാനും കുടുംബങ്ങളെ ഇത് സഹായിക്കുന്നു. പ്രോട്ടീൻ നിറഞ്ഞ മുട്ടയുടെ ലഭ്യത...
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്വന്റി20 നടപ്പാക്കിയ 'ആട്ഗ്രാമം' പദ്ധതി പ്രകാരം, 500 കുടുംബങ്ങൾക്ക് 5 ആടുകളെ വീതം കൂട് സഹിതം സൗജന്യമായി വിതരണം ചെയ്തു. വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചത്. ഗുണഭോക്താക്കളായ ഓരോ കുടുംബത്തിനും 5 ആടുകളെ വീതമാണ്, പ്രത്യേകം...
അത്യുൽപാദന ശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ആടു ഗ്രാമം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ, 2,000 കുടുംബങ്ങൾക്ക് ട്വന്റി20യുടെ നേതൃത്വത്തിൽ സൗജന്യമായി ആടുകളെ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ക്ഷീര-മാംസ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ടിയാണ് ട്വന്റി20 ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആടു വളർത്തലിൽ താൽപ്പര്യമുള്ള ഓരോ കുടുംബങ്ങൾക്കും ഒരു...
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന്റെ ടൈറ്റിലാണിത്. ഒരു ഫാമിനെയും ജൈവകൃഷി നടത്തുന്ന കര്‍ഷകനെയും അയാള്‍ അതിജീവിക്കുന്ന പ്രതിസ ന്ധികളെയും മനസ്സിലെ നന്മയെയും പ്രമേയമാക്കിയ ചിത്രത്തെ ജനങ്ങള്‍ ആവോളം സ്വീകരിച്ചു. ഒരു ചലച്ചിത്രത്തിന്റെ കഥയ്ക്കും അതിലെ സാങ്കല്‍പികമായ കഥാപാത്രങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥ ജീവിത ത്തിലും ഇത്തരം അപൂര്‍വ്വവും അതിശയകരവുമായ കാഴ്ചകളുണ്ട്. ഇത്തരത്തില്‍...
പഞ്ചായത്ത് തലത്തില്‍ ട്വന്റി20യുടെ വികസ മുന്നേറ്റങ്ങളില്‍ മറ്റൊരു നാഴികക്കല്ല് തീര്‍ത്ത് പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 പഴങ്ങനാടിലെ കടമ്പ്രയാറിനോട് ചേര്‍ന്നുകിടക്കുന്ന റോഡാണ് പുതുശ്ശേരിക്കടവ് പാലം റോഡ്. 880 മീറ്റര്‍ നീളമുള്ള ഈ റോഡിന്റെ റീ ടാറിങ്ങിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. മികച്ച ഗുണമേന്മയും റോഡിന്റെ...