നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. പടപ്പറമ്പ് , പുളിഞ്ചോട് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.
അഴിമതിയിൽ വലയുന്ന കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റം വരുത്തേണ്ട സമയം ആഗതമായിരിക്കുന്നതായി സംഗമം ഉൽഘാടനം ചെയ്തുകൊണ്ട് എൻഡിഎ...
ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളവര്‍ഫേവ്‌സ് സുഗന്ധവ്യഞ്ജന ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ജീവനക്കാര്‍, മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ബാബു ദിവാകരന്‍, കുന്നത്തുനാടിലെ വ്യവസായ മേഖലയുടെ വളര്‍ച്ചാ സാധ്യതകളില്‍ മാനേജ്‌മെന്റ് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തേടി.
എന്‍ഡിഎ...
ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പാങ്ങോട് സ്ഥിതിചെയ്യുന്ന സണ്‍ലിറ്റ് ഇലെക്ട്രോ കണ്‍ട്രോള്‍സ് സന്ദര്‍ശിച്ച് സ്ഥാപനത്തിലെ ജീവനക്കാരോടും മാനേജ്‌മെന്റ് അംഗങ്ങളോടും വോട്ട് അഭ്യര്‍ത്തിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. മണ്ഡലത്തില്‍ വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളും വികസനങ്ങളും സന്ദര്‍ശനതില്‍ ചര്‍ച്ചയായി. വിജയാശംസകള്‍ നേര്‍ന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ബാബു ദിവാകരനെ യാത്രയാക്കിയത്.
ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 15 ഇരുപ്പച്ചിറ ഭജനമടം കോളനി നിവാസികളെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്തിച്ച് ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍.
അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ സൗകര്യങ്ങളുടെ പോരായ്മകളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ സേവനങ്ങള്‍ നേടിയെടുക്കുന്നതില്‍ കോളനി നിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ജനങ്ങള്‍ സ്ഥാനാര്‍ഥിയുമായി പങ്കുവെച്ചു. ആവശ്യങ്ങളും അപേക്ഷകളും ഉദ്യോഗതലത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന്...
കിഴക്കമ്പലം തൊണ്ടിപ്പീടിക വാർഡ് 11ൽ സ്ഥിതിചെയ്യുന്ന മണ്ടോളി അസോസിയേറ്റ്സ് എന്ന ഫാർമസ്യുട്ടിക്കൽ സ്ഥാപനം സന്ദർശിച്ച് സ്ഥാപനത്തിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ.
സ്ഥാപനത്തിന്റെ എംഡി ഡോ. മാത്യു, ബാബു ദിവാകരനെ സ്വാഗതം ചെയ്തു. ട്വന്റി20 നേതാവും വാർഡ് മെമ്പറുമായ അനു എൽദോസ്, വാർഡ് സെക്രട്ടറി അമ്മു ശിവൻ, നിയോജകമണ്ഡലം...
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ ക്യംത സെമിനാരിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ. സ്ഥാനാർഥികളായ ജിബി അബ്രഹാം(പിറവം നിയോജകമണ്ഡലം), അഞ്ജലി നായർ(തൃപ്പൂണിത്തുറ നിയോജകമണ്ഡലം), ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം) എന്നിവർ സന്ദർശനത്തിൽ പങ്കാളികളായി. ട്വന്റി20 പാർട്ടി ചെയർമാൻ ബോബി എം ജേക്കബ്, ട്വന്റി20 മണ്ഡലം...
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലം നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം ട്വന്റി20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലം മാളേയ്ക്കമോളം വാര്‍ഡ്തല കുടുംബ സംഗമം സംഘടിപ്പിച്ചു.
ട്വന്റി20 പാര്‍ട്ടി നേതാവ് ബോബി ജേക്കബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ കുന്നത്തുനാട് കേന്ദ്രീകരിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും വിലയിരുത്തലുകളും കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു....
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് വാഴക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ട്വന്റി20 സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ ആന്റണി, എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍, സ്ഥാനാര്‍ത്ഥി...



















