ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. വോട്ടര്‍മാരെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുളള സമയം ലഭിക്കാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.
ട്വന്റി20 വളരെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ട്വന്റി20 എന്‍.ഡി.എ മുന്നണിയുടെ ഭാഗമായപ്പോള്‍ വലിയ തോതിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ ഇടത് വലത് മുന്നണികള്‍ പാര്‍ട്ടിക്ക് എതിരെ നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ വര്‍ഗീയവാദികളായി മുദ്രകുത്തി. പ്രത്യേകിച്ച് കുന്നത്തുനാട് പോലെയുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ വോട്ടര്‍മാരില്‍ ഈ പ്രചരണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈ ആശയക്കുഴപ്പം മാറ്റിയെടുക്കുന്നതിനുള്ള സമയം ട്വന്റി20ക്ക് ലഭിച്ചില്ല. ഈ സഖ്യമുണ്ടാക്കി ഏതാനും ആഴ്ചകള്‍ക്ക് ഉള്ളില്‍തന്നെ പാര്‍ട്ടി മത്സര രംഗത്തേയ്ക്ക് പോയി. കോണ്‍ഗ്രസും എല്‍.ഡി.എഫും ട്വന്റി20ക്ക് എതിരായ വിദ്വേഷ പ്രചരണം മികച്ച രീതിയില്‍ ഉപയോഗിച്ചു. ഇതുമൂലമുള്ള പരിക്ക് ഈ തിരഞ്ഞെടുപ്പില്‍ ട്വന്റി20ക്ക് ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ കണക്കും വോട്ട് ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളും പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:













