WHAT'S NEW
ബാബുദിവാകരനെ ആദരിച്ച് ശ്രീമുരുക റെസിഡൻഷ്യൽ അസോസിയേഷൻ
ACCESSORIES
തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി
ഒപ്പമുണ്ട് ട്വന്റി20, 1908 പുതിയ വീടുകള്‍
WINDOWS PHONE
ആധുനിക സേവനങ്ങളുമായി ഷോപ്പിങ് കോംപ്ലക്സ്
LATEST ARTICLES
ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം കണ്വെന്ഷന് സംഘടിപ്പിച്ചു
അങ്കമാലി : ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രോമി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോണി തോട്ടങ്കര, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫ്രാന്‍സീസ് കല്ലൂക്കാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്വന്റി10 പഞ്ചായത്ത് തല കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുവാനും പഠന, പരിശീലന ക്ലാസുകള്‍ നടത്തുവാനും കണ്വെന്ഷന് യോഗത്തില്‍ തീരുമാനിച്ചു.
നാടിന്റെ സ്വപ്നങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സ്ത്രീ മുന്നേറ്റം, ഞാറക്കല്‍ 13-ാം വാര്‍ഡില്‍ കരുത്തറിയിച്ച് ട്വന്റി20
കിഴക്കമ്പലം ഞാറക്കല്‍ 13-ാം വാര്‍ഡില്‍ പങ്കാളിത്തത്തിലും സഹകരണത്തിലും വിശ്വാസ്യത ഊട്ടിയുറപ്പിച്ച് ട്വന്റി20യുടെ മുന്നേറ്റം. മുമ്പ് ഒന്നാം വാര്‍ഡായിരുന്ന ഈ പ്രദേശത്ത് ഇന്ന് സ്ത്രീകള്‍ അടക്കം ട്വന്റി20യോട് കാണിക്കുന്ന താല്പര്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. വാര്‍ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളുമായി ട്വന്റി20 നേതൃത്വം നടത്തിയ കൂടിക്കാഴ്ച ആവേശകരമായിരുന്നു. നാട്ടിലെ സ്ത്രീകളുടെ അഭിപ്രായങ്ങളും ആവശ്യകതകളും ആശങ്കകളും ട്വന്റി20 പാര്‍ട്ടി നേതൃത്വം നേരിട്ട് കേള്‍ക്കുകയും, പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കി നാടിന്റെ മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. ഞാറക്കല്‍ ട്വന്റി20 പാര്‍ട്ടി കോര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ്, സുരേന്ദ്രന്, അനിത...
ട്വന്റി20 വാര്‍ഡുതല സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
കിഴക്കമ്പലം : ട്വന്റി 20 ഞാറള്ളൂര്‍ വാര്‍ഡ് സമ്മേളനവും പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ട്വന്റി20 സംസ്ഥാന ചെയര്മാന് ബോബി എം ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളിപോള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ഫോട്ടോ ക്യാപ്ഷന്‍ : ഞാറള്ളൂര്‍ വാര്‍ഡിലെ വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം ട്വന്റി20 സംസ്ഥാന ചെയര്മാന് ബോബി എം ജേക്കബും മറ്റ് പാര്‍ട്ടി നേതാക്കളും വാര്‍ഡ് പ്രസിഡന്റ് ബിനു വര്‍ഗ്ഗീസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വാര്‍ഡ്...
പരീഷയില് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് ട്വന്റി20
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതില്‍ കുന്നത്തുനാട്ടിലെ മാതാപിതാക്കള്‍ കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്ന് സാബു ജേക്കബ് പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രയത്നിക്കുന്നതും അഭിനന്ദാര്‍ഹമാണ്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന്‍ അവസരമൊരുക്കുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ. കുട്ടികള്‍ ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍, നാം നല്കുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ തങ്ങി നില്ക്കുന്ന പ്രോത്സാഹനമാണ് ട്വന്റി20 നല്കിയ മനോഹരമായ ട്രോഫികളെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ട്വന്റി20 ഒരുക്കിയ സ്വീകരണ...
വോട്ട് ചെയ്യാന്‍വേണ്ടി ആരും ലോയല്‍റ്റി കാര്‍ഡ് എടുക്കേണ്ടതില്ലെന്ന് സാബു ജേക്കബ്
ഏതൊരു കുടുംബത്തിനും, ഏതൊരു പാവപ്പെട്ടവനും വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ ട്വന്റി20 ലക്ഷ്യമിടുന്നത്. ഇന്ന് ഈ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നുകഴിഞ്ഞുവെന്നും, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറിയിരിക്കുന്നുവെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പറഞ്ഞു. ആരും വോട്ട് ചെയ്യാനായിട്ട് ലോയല്‍റ്റി കാര്‍ഡ് എടുക്കേണ്ടതില്ല. നിങ്ങളുടെ കുടുംബത്തിനും കുട്ടികള്‍ക്കുംവേണ്ടി മാത്രം ലോയല്‍റ്റി കാര്‍ഡ് എടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. തത്സമയ ദൃശ്യങ്ങള്‍ കാണാം https://www.youtube.com/watch?v=s3tpqsWKKNg പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ 40 -...
തിരുവാണിയൂരിന് സൗജന്യ ആംബുലന്‍സ് സേവനവും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി ട്വന്റി20
തിരുവാണിയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സൗജന്യ ആംബുലന്‍സും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി ട്വന്റി20. തിരുവാണിയൂര്‍ നീരമുകള് സെന്റ്. പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനസാഗരത്തെ സാക്ഷിയാക്കി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ട്വന്റി20 ജനപ്രതിനിധികള്‍ക്ക് ആംബുലന്‍സ് കൈമാറി. തത്സമയ ദൃശ്യങ്ങള്‍ കാണാം https://www.youtube.com/watch?v=s3tpqsWKKNg പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലായിരിക്കും ആബുലന്‍സ് സേവനം പ്രവര്‍ത്തിക്കുക. ആംബുലന്‍സിനായി നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടുന്ന ഏതൊരാള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാക്കും. ഇതില്‍ ആരും രാഷ്ട്രീയം നോക്കേണ്ടതില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇവിടെ രാഷ്ട്രീയത്തിനല്ല,...
തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20
പൂതൃക്ക പഞ്ചായത്തിന് പിന്നാലെ തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20. ആംബുലൻസിന് ഒപ്പം സൗജന്യ മൊബൈൽ മോർച്ചറിയും കൈമാറും. ജൂലൈ 26ന് തിരുവാണിയൂർ നീരമുകൾ സെന്റ്. പീറ്റേഴ്സ് & സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് ട്വന്റി20 ജനപ്രതിനിധികൾക്ക് ആംബുലൻസ് കൈമാറും. കൂടാതെ മറ്റ് ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
ഒരേ ടീം. ഒരേ ദൗത്യം. ഒരേയൊരു ലക്ഷ്യം: വികസിത കേരളത്തിനായി ജനങ്ങളോടൊപ്പം എന്‍ഡിഎ സഖ്യം
ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍ഡിഎ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയില്‍ സാബു ജേക്കബിനൊപ്പം ട്വന്റി20 വൈസ് ചെയര്മാന് വി. ഗോപകുമാര്‍, പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ എന്നിവരും പങ്കെടുത്തു. ഒരേ ലക്ഷ്യത്തോടെ, ഒരേ ദൗത്യത്തോടെ ഒരുമിച്ച് ഒരു വികസിത കേരളം കെട്ടിപ്പടുക്കാമെന്ന് സാബു ജേക്കബിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എംഎല്‍എ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളത്തിന്...
ഏഴിപ്രം, മോനിപ്പള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് സ്ഥാപിക്കും: സാബു ജേക്കബ്
ട്വന്റി20യുടെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ഡിസ്കൗണ്ടുകളുടെ പെരുമഴയാണ് നല്കിവരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ജനങ്ങളെ ഓര്‍മിപ്പിച്ചു. പൂതൃക്കയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സാധ്യമാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 നല്കിയ വാഗ്ദാനമാണ്. ജനവിധി മറ്റൊന്നായിരുന്നു എങ്കിലും, വാഗ്ദാനം ചെയ്തതുപോലെ ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുടങ്ങുമെന്നും സാബു എം ജേക്കബ് പറഞ്ഞു. https://www.youtube.com/watch?v=e5Z2CcCpF3Y&t=51s 50 ശതമാനം ഡിസ്കൗണ്ടില്‍ പച്ചക്കറി, 50 ശതമാനം ഡിസ്കൗണ്ടില്‍ വെളിച്ചെണ്ണ, പലചരക്ക് സാധനങ്ങള്‍ക്ക് 40 ശതമാനം ഡിസ്കൗണ്ട്, ബേക്കറി വിഭവങ്ങള്‍ക്ക് ഡിസ്കൗണ്ട് 30 ശതമാനം, പഴവര്‍ഗങ്ങള്‍ക്ക്...
ട്വന്റി20 ഭരണം മാറിയതോടെ ഭരണ നിര്‍വ്വഹണവും താളം തെറ്റി: പൂതൃക്ക പഞ്ചായത്തില്‍ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസിന് മടി
നെറികെട്ട രാഷ്ട്രീയ കാപട്യത്തിലൂടെ പൂതൃക്ക പഞ്ചായത്ത് ഭരണത്തില്‍നിന്നും ട്വന്റി20യെ മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസ്, ഭരണം കയ്യിലെത്തിയതോടെ ജനങ്ങളെ കൈവിട്ടുവെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ട്വന്റി20 ആയിരുന്നു ഇപ്പോഴും പഞ്ചായത്ത് ഭരിച്ചിരുന്നത് എങ്കില്‍, ജനങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റാന്‍ എല്ലാ ദിവസവും മൂന്ന് ട്വന്റി20 മെമ്പര്‍മാര്‍ പഞ്ചായത്തില്‍ എപ്പോഴും ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=e5Z2CcCpF3Y&t=51s അധികാരത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ സേവനങ്ങള്‍ക്കായി പഞ്ചായത്ത് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷണ സൗകര്യം ട്വന്റി20 ഇപ്പോഴും തുടര്‍ന്നേനെ. കഴിയുമെങ്കില്‍ ട്വന്റി20 നടത്തിവന്ന ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കാണിക്കട്ടെ. അതിന്...









































